NewsInternational

കുറഞ്ഞ ശമ്പളമുള്ള തൊഴിലാളികള്‍ക്ക് യു.എ.ഇയില്‍ നിന്നും ഒരു സന്തോഷ വാര്‍ത്ത

ദുബായ് : 2000 ദിര്‍ഹത്തില്‍ താഴെ ശമ്പളമുള്ള തൊഴിലാളികള്‍ക്ക് തൊഴിലുടമ സൗജന്യതാമസം നല്‍കണമെന്ന നിയമം യു.എ.ഇയില്‍ നിലവില്‍ വരുന്നു. അമ്പതിലധികം തൊഴിലാളികളുള്ള സ്ഥാപനങ്ങളാണ് ഈ വര്‍ഷം ഡിസംബറില്‍ നിലവില്‍ വരുന്ന നിയമത്തിന്റെ പരിധിയില്‍ വരുന്നത്. 

തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങളെ കുറിച്ചും വേതന വ്യവസ്ഥകളെ കുറിച്ചും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമം. തൊഴിലാളികളുടെ ആവശ്യമായ സൗകര്യങ്ങള്‍ തൊഴിലുടമ ഉറപ്പാക്കണം. ഇക്കാര്യം ഉറപ്പാക്കുന്നതിന് പാര്‍പ്പിടകേന്ദ്രങ്ങളില്‍ അധികൃതര്‍ പരിശോധനകള്‍ നടത്തും. നിയമം അനുസരിക്കാതിരിക്കുകയോ ലംഘിക്കുകയോ ചെയ്യുന്ന കമ്പനികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.
തൊഴില്‍ മാര്‍ക്കറ്റിലെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് തൊഴിലാളികള്‍ക്ക് സൗജന്യമായി താമസം ഒരുക്കാന്‍ നിയമം കൊണ്ടുവരുന്നതെന്ന് യുഎഇ മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികളുടെ താമസ കേന്ദ്രങ്ങള്‍ നിരന്തരം സന്ദര്‍ശിച്ച് അവരുടെ ജീവിതനിലവാരം പഠിച്ചാണ് മന്ത്രാലയം പുതിയ ഉത്തരവ് പുറപ്പെടുവിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button