NewsIndia

വീഡിയോ: സംപിത് പാത്ര നവ്ജോത് സിദ്ധുവിനെ അനുകരിക്കുന്നത് കണ്ട് ചിരിയടക്കാന്‍ പാടുപെടുന്ന അര്‍ണാബ് ഗോസ്വാമി

മുന്‍ക്രിക്കറ്ററും, ക്രിക്കറ്റ് കമന്‍ററി ബോക്സിലും, മിനിസ്ക്രീനിലും തന്‍റെ സ്വതസിദ്ധമായ ഹാസ്യശൈലി കൊണ്ട് ജനപ്രിയനുമായ നവ്ജോത് സിംഗ് സിദ്ധു ബിജെപിയില്‍ നിന്ന്‍ രാജിവച്ച് അരവിന്ദ് കെജ്രിവാളിന്‍റെ ആം ആദ്മി പാര്‍ട്ടിയിലേക്ക് ചേക്കേറാന്‍ പോവുകയാണെന്ന അഭ്യൂഹങ്ങള്‍ പരന്നുകൊണ്ടിരിക്കെ ടൈംസ്‌ നൌ വാര്‍ത്താചാനലില്‍ ഇതേവിഷയത്തില്‍ നടന്ന ചര്‍ച്ചയ്ക്കിടെ രസകരമായ ഒരു സംഭവം ഉണ്ടായി.

ബിജെപിയെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്ത യുവനേതാവ് ഡോ. സംപിത് പാത്ര നവജോത് സിദ്ധു തന്നെ മുമ്പെങ്ങോ അരവിന്ദ് കെജ്രിവാളിനെക്കുറിച്ച് പറഞ്ഞ പ്രസ്താവന സിദ്ധുവിനെ അനുകരിച്ചുകൊണ്ട് പറഞ്ഞതാണ് രസകരമായ ഒരു രംഗം സൃസ്ടിച്ചത്. സദാസമയവും കഴുത്തില്‍ മഫ്ലറും ചുറ്റിക്കെട്ടി നിര്‍ത്താതെയുള്ള ചുമയുമായി നടക്കുന്ന കെജ്രിവാളിന് സ്വന്തം ചുമ പോലും മാറ്റാനുള്ള കഴിവില്ല, പിന്നെയെങ്ങനെ രാജ്യത്തെ അഴിമതിയെ ഇല്ലാതാക്കും എന്ന സിദ്ധുവിന്‍റെ ചോദ്യമാണ് ഡോ. പാത്ര ചര്‍ച്ചയ്ക്കിടെ അവതരിപ്പിച്ചത്. സംപിത്തിന്‍റെ പ്രകടനം കണ്ട ടൈംസ്‌ നൌ അവതാരകന്‍ അര്‍ണാബ് ഗോസ്വാമി ചിരിയടക്കാന്‍ പാടുപെടുന്നതും കാണാം:

വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button