NewsIndia

സ്പാനിഷ് ടാല്‍ഗോ ട്രെയിനുകള്‍ ഇന്ത്യന്‍ റെയില്‍വേയുടെ ഭാഗമാകുന്നതിന്‍റെ അടുത്തഘട്ടം ആരംഭിക്കുന്നു!

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ തീവണ്ടിപ്പാതകളിലൊന്നായ മുംബൈ-ഡല്‍ഹി സെക്ഷനില്‍ സ്പാനിഷ്-നിര്‍മ്മിത ടാല്‍ഗോ ട്രെയിനിന്‍റെ പരീക്ഷണഓട്ടം ഓഗസ്റ്റ് 1 മുതല്‍ തുടങ്ങുമെന്ന് റെയില്‍വേ അറിയിച്ചു. ടാല്‍ഗോ ട്രെയിനുകള്‍ ഇന്ത്യന്‍ റെയില്‍വേയുടെ ഭാഗമാക്കുന്നത്തിന്‍റെ മുന്നോടിയായി മഥുര-പല്‍വാല്‍ റൂട്ടില്‍ നടത്തിയ ആദ്യഘട്ട പരീക്ഷണഓട്ടം വന്‍വിജയമായതിനെത്തുടര്‍ന്നാണ് റെയില്‍വേ ഈ തീരുമാനം എടുത്തത്. മഥുര-പല്‍വാല്‍ റൂട്ടില്‍ ഫുള്‍ കപ്പാസിറ്റിയില്‍ ഓടിച്ചപ്പോള്‍പ്പോലും കൂടിയവേഗതയായ 180-kmph കൈവരിക്കാന്‍ ടാല്‍ഗോയ്ക്കായിരുന്നു.

മുംബൈ-ഡല്‍ഹി സെക്ഷനില്‍ 150-kmph എന്ന കൂടിയവേഗതിയില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന പരീക്ഷണഓട്ടമാകും നടത്തുക.

“കമ്പനി വാഗ്ദാനം ചെയ്തിരുന്ന ഫലങ്ങളെല്ലാം ആദ്യഘട്ട പരീക്ഷണഓട്ടത്തില്‍ ശരിയാണെന്ന് തെളിഞ്ഞു. അടുത്തയാഴ്ച എമര്‍ജന്‍സി ബ്രേക്കിംഗ് സിസ്റ്റമാകും പരീക്ഷണത്തിന് വിധേയമാക്കുക. ടാല്‍ഗോ 160-kmph വേഗതയില്‍ ഓടുമ്പോള്‍ എമര്‍ജന്‍സി ബ്രേക്ക് കൊടുത്താല്‍ എത്രദൂരം ഓടിയശേഷമാണ് പൂര്‍ണ്ണമായ നിശ്ചലാവസ്ഥയിലേക്ക് വരിക എന്നതാകും ഈ ഘട്ടത്തില്‍ പരിശോധിക്കുക,” ഒരു മുതിര്‍ന്ന റെയില്‍വേ ഓഫീസര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button