India

ഇല്ലത്തൂന്ന് ഇറങ്ങുകയും ചെയ്തു, അമ്മാത്തൊട്ട് എത്തിയതുമില്ല എന്നത് പോലെയായി സിദ്ദുവിന്റെ കാര്യം

അമൃത്സര്‍ ● വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ എ.എ.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് സൂചന നല്‍കി ബി.ജെ.പി രാജ്യസഭാംഗത്വം രാജിവച്ച മുന്‍ ക്രിക്കറ്റ താരം നവജ്യോത് സിംഗ് സിദ്ദുവിന് തിരിച്ചടി. സിദ്ദു പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആകുന്നെന്ന വാര്‍ത്ത ആം ആദ്മി പാര്‍ട്ടി നേതൃത്വം നിഷേധിച്ചു. സിദ്ദു എ.എ.പിയില്‍ ചേരുമെന്ന് പാര്‍ട്ടി പാര്‍ട്ടി ഹൈക്കമാന്‍ഡ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആകുമോ എന്ന ചോദ്യം പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടില്ലെന്നും ആം ആദ്മി പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ സുച്ച സിംഗ് ഛോട്ടേപൂര്‍ വ്യക്തമാക്കി.

സിദ്ദു പാര്‍ട്ടിയില്‍ ചേരുമെന്ന് സംഗ്‌രൂര്‍ എം.പി ഭഗവത് മന്നും വ്യക്തമാക്കി. എന്നാല്‍ അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. സിദ്ദുവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിട്ടില്ലെന്ന് പാര്‍ട്ടി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളും നേരത്തെ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ 18നാണ് സിദ്ദു രാജ്യസഭാംഗത്വം രാജിവച്ചത്. പഞ്ചാബില്‍ എ.എ.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാനാണ് സിദ്ദുവിന്റെ രാജിയെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button