KeralaGulf

അസുഖം ജീവിതം വഴിമുട്ടിച്ച ശുഭരാജന് ചികിത്സാ സഹായവുമായി നവയുഗം സാംസ്കാരികവേദി

ദമ്മാം/ കൊല്ലം : തലച്ചോറിലേക്കുള്ള ഞരമ്പിൽ നീർവീക്കം വന്നത് മൂലം, ജീവിതം വഴിമുട്ടിയ ചുമട്ടുതൊഴിലാളിയ്ക്ക്, നവയുഗം സാംസ്കാരികവേദിയുടെ ചികിത്സധനസഹായം കൈമാറി.

കൊല്ലം ജില്ലയിലെ പുനലൂര്‍ മഞ്ഞമണ്‍കാല സ്വദേശിയായ ശുഭരാജനാണ് ഗുരുതരമായ അസുഖം മൂലം ദുരിതത്തിലായത്. ചുമട്ടുതൊഴിലാളിയും സാമൂഹ്യപ്രവർത്തകനുമായ ശുഭരാജനെ, കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പ് സമയത്ത്, അസഹ്യമായ തലവേദനയും ബോധക്ഷയവും ഉണ്ടായതിനെത്തുടർന്ന് ആദ്യം പുനലൂർ താലൂക്ക് ആശുപത്രിയിലും, പിന്നീട് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലും പ്രവേശിപ്പിയ്ക്കുകയായിരുന്നു. വിദഗ്ദ്ധപരിശോധനയിൽ അദ്ദേഹത്തിൻറെ തലച്ചോറിലേക്കുള്ള ഞരമ്പിന് വീക്കം സംഭവിച്ചതായും, അടിയന്തരചികിത്സ നൽകാത്ത പക്ഷം ജീവന് തന്നെ അപകടം സംഭവിയ്ക്കും എന്നും ഡോക്ടർമാർ അറിയിച്ചു. വിദഗ്ദ്ധചികിത്സയ്ക്ക് ഏഴു മുതൽ പത്തു ലക്ഷം രൂപ വരെ ചിലവ് വരും.

kollam

പാവപ്പെട്ട കുടുംബത്തിൽ നിന്നായതിനാൽ, സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടിലായ ശുഭരാജന്റെ ദുരവസ്ഥ, കേരള പ്രവാസി ഫെഡറെഷന്‍ കുന്നിക്കോട് മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകരാണ് നവയുഗം സാംസ്കാരിക വേദി കേന്ദ്രകമ്മിറ്റിയെ അറിയച്ചത്. തുടര്‍ന്ന് നവയുഗം കളിവെട്ടം-2016 എന്ന ഈദ് ആഘോഷ പരിപാടിയുമായി ബന്ധപ്പെട്ട്, കലാവേദിയും,കായികവേദിയും സംയുക്തമായി, ചികിത്സധനസഹായ സമാഹരണം നടത്തി.

സമാഹരിച്ച തുക നാട്ടില്‍ ശുഭരാജന്റെ കുടുംബത്തെ ഏല്‍പ്പിക്കുന്നതിനായി നവയുഗം കായികവേദി കണ്‍വീനര്‍ റെജി സാമുവല്‍, നവയുഗം കേന്ദ്രകമ്മിറ്റി ട്രഷറര്‍ സാജന്‍ കണിയാപുരത്തിന് കൈമാറി. നവയുഗം കേന്ദ്രനേതാക്കളായ പ്രിജി കൊല്ലം, അരുൺ നൂറനാട്, ഷാൻ പേഴുംമൂട്, ബിജു നല്ലില എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

നവയുഗം കേന്ദ്രകമ്മിറ്റി എത്തിച്ചു കൊടുത്ത ചികിത്സധനസഹായം, സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു, കേരള പ്രവാസി ഫെഡറെഷന്‍ നേതാക്കളോടൊപ്പം, കൊല്ലത്തെ ശുഭരാജന്റെ വീട്ടിലെത്തി കൈമാറി. നവയുഗം അൽഹസ്സ മേഖല രക്ഷാധികാരി ഹുസ്സൈൻ കുന്നിക്കോട് ചടങ്ങിൽ നവയുഗത്തെ പ്രതിനിധീകരിച്ചു പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button