NewsIndia

രാജ്യത്ത് മരുന്ന് വില നിയന്ത്രണം ഫലപ്രദം: കൂടുതല്‍ വിലയേറിയ മരുന്നുകളില്‍ വിലനിയന്ത്രണം കൊണ്ടുവരാന്‍ പദ്ധതി

ന്യൂഡല്‍ഹി: മരുന്ന് വില നിയന്ത്രണത്തിന്റെ ഫലമായ് കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് ജനങ്ങള്‍ക്ക് സംരക്ഷിക്കാനായത് 4988 കോടി രൂപയെന്ന് കെമിക്കല്‍ ആന്റ് ഫെര്‍ട്ടിലയ്‌സേഴ്‌സ് മന്ത്രി ആനന്ദ് കുമാര്‍. മരുന്ന് വിപണന രംഗത്തെ മുന്നേറ്റത്തെക്കുറിച്ച് രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2012ലാണ് അവശ്യമരുന്നുകളുടെ വിപണിവില കുറയ്ക്കുന്നതിനായ് സര്‍ക്കാര്‍ മരുന്ന് വില നിയന്ത്രണ നിയമം കൊണ്ട് വന്ന് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം 530 ഇനം മരുന്നുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കിയതിയലൂടെ 2422 കോടി രൂപ അധിക ചിലവ് ജനങ്ങള്‍ക്ക് കുറയ്ക്കനായി.

കൂടുതല്‍ മരുന്നുകള്‍ ന്യായമായ വിലയില്‍ നല്‍കി പദ്ധതി വിപുലീകരിക്കാനാണ് കേന്ദ്രഗവണ്‍മെന്റിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. 3000 ജന്‍ ഔഷധി ഔട്ട്‌ലെറ്റുകള്‍ രാജ്യത്തൊട്ടാകെ സ്ഥാപിക്കും. പ്രമുഖ ബ്രാന്റുകളുടെ മരുന്നുകള്‍ കൂടി കുറഞ്ഞ വിലയില്‍ ഇവിടെ ലഭ്യമാക്കും. എന്നാല്‍ കുറഞ്ഞ വിലയ്ക്ക് മരുന്നു ലഭ്യമാക്കിയിട്ടും ഡോക്ടര്‍മാര്‍ വില കൂടിയ മരുന്നുകള്‍ എഴുതി കൊടുക്കുന്നത് പ്രവര്‍ത്തനങ്ങള്‍ക്ക് അപവാദമാകുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button