Kerala

കരള്‍ ദാനം ചെയ്ത യുവതിയെ മതംമാറ്റാന്‍ ശ്രമം

തിരുവനന്തപുരം● ജീവന് വേണ്ടി മല്ലിട്ട പിഞ്ചുകുഞ്ഞിന് മതംനോക്കാതെ കരള്‍ പകുത്തുനല്‍കിയ യുവതിയെ മതംമാറ്റാന്‍ ശ്രമം. തിരുവനന്തപുരത്താണ് സംഭവം. ആലിയ ഫാത്തിമ എന്ന പിഞ്ചുകുഞ്ഞിന് കരള്‍ദാനം ചെയ്ത തിരുവനന്തപുരം വിളപ്പില്‍ സ്വദേശിനി ശ്രീരഞ്ജിനിയെയാണ് മണക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു മുസ്ലിം സംഘടന മതംമാറ്റാന്‍ ശ്രമിക്കുന്നത്.

മതംമാറിയാല്‍ സംരക്ഷണം സംഘടന ഏറ്റെടുക്കാമെന്നാണ് വാഗ്ദാനം. കരള്‍ദാനം ചെയ്ത ശ്രീരഞ്ജിനിയെ ആദരിക്കാന്‍ മണക്കാട്ടെ ഒരു ഇസ്ലാമിക സംഘടന ശ്രീരഞ്ജിനിയെ കൂട്ടിക്കൊണ്ടുപോയി. ചടങ്ങ് കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഇസ്ലാം മതം സ്വീകരിക്കാന്‍ സംഘടനാ പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചത്. നിരവധി ഓഫറുകളും ഇവര്‍ മുന്നോട്ട് വച്ചു. വഴങ്ങില്ല എന്ന് ബോധ്യമായതോടെ സംഘാടകര്‍ രാത്രി ഫോണില്‍ വിളിച്ച്‌ മറ്റാരോടും പറയരുതെന്ന് അപേക്ഷിയ്ക്കുകയായിരുന്നു.

ആലിയ ഫാത്തിമയുടെ കഥ കേട്ടറിഞ്ഞ ആശാവര്‍ക്കര്‍ കൂടിയായ ശ്രീരഞ്ജിനി കഴിഞ്ഞ ഏപ്രിലിലാണ് തന്റെ കരളിന്റെ പകുതി ദാനം ചെയ്തത്. എന്നാല്‍ ഇതിനു ശേഷം രഞ്ജിനിയുടെ ജീവിതം ദുരിതപൂര്‍ണമായി. ഒരു നേരത്തെ ഭക്ഷണത്തിനു പോലും ഗതിയില്ലാതെ വാടകവീട്ടില്‍ നരകയാതന അനുഭവിച്ച അവരെക്കുറിച്ച്‌ വാര്‍ത്തകള്‍ വന്നു. പല സന്നദ്ധസംഘടനകളും വ്യക്തികളും സഹായിച്ചു. ചിലര്‍ ശ്രീരജ്ഞിനിയെ പലസ്ഥലങ്ങളില്‍ കൊണ്ടുപോയി ചടങ്ങില്‍ സഹായം നല്‍കി. ഇതിനിടയിലാണ് മതംമാറ്റാന്‍ ശ്രമം നടന്നത്.

പ്രതിഫലം മോഹിച്ചല്ല താന്‍ കരള്‍ പകുത്തുനല്‍കിയതെന്നും ഹിന്ദുമതം സര്‍വരെയും സ്നേഹിക്കാനും സഹായിക്കാനും പഠിപ്പിച്ചതിനാലാണ് സമുദായം നോക്കാതെ അലിയ എന്ന പതിനൊന്ന് മാസം പ്രായമുള്ള കുട്ടിക്ക് കരള്‍ പകുത്ത് നല്‍കിയതെന്നും രഞ്ജിനി പറഞ്ഞു. കഷ്ടപ്പാടുകളുണ്ടെങ്കിലും ജനിച്ചനാള്‍ മുതല്‍ താന്‍ ശീലിച്ച ആചാരങ്ങള്‍ മറന്ന് മറ്റൊരു മതത്തിലേക്കില്ലെന്നും രഞ്ജിനി വ്യക്തമാക്കുന്നു. ഇനിയും മതംമാറ്റാന്‍ സമ്മര്‍ദ്ദം തുടര്‍ന്നാല്‍ നിയമപരമായി നേരിടാനാണ് ശ്രീരഞ്ജിനിയുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button