Technology

വാട്ട്സ്ആപ്പിൽ മൂന്ന് പുതിയ സൗകര്യങ്ങൾ കൂടി

ഐഒഎസ് ഡിവൈസുകളില്‍ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്കായി മൂന്ന് പുതിയ ഫീച്ചറുകൾ കൂടി. വലിയ ഇമോജികള്‍, വീഡിയോ റെക്കോര്‍ഡിങ്ങ് സൂം ഇന്‍ ചെയ്യാനും, സൂം ഔട്ട് ചെയ്യാനുമുള്ള സൗകര്യം. ഒന്നിലധികം പ്രൈവറ്റ് ചാറ്റ് ഒരേ സമയം ഡിലീറ്റ് ചെയ്യാനുള്ള അവസരം എന്നിവയാണ് പുതിയ സൗകര്യങ്ങൾ.

ഒരു ചാറ്റില്‍ ഒരു ഇമോജി അയക്കുമ്പോള്‍ അത് വലുതായി കാണാം. സൂം ഇൻ സൂം ഔട്ട് ചെയ്യാനായി ക്യാമറ ചലിപ്പിക്കാതെ തന്നെ റെക്കോർഡ് ചെയ്യാനുള്ള സൗകര്യമാണ് അടുത്തത്. ഈ പ്രത്യേകതകള്‍ ഉടന്‍ തന്നെ ആന്‍ഡ്രോയ്ഡിലും എത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button