Kerala

കര്‍ണാടക മുഖ്യമന്ത്രിയുടെ മകന്‍ നിര്യാതനായി

ബംഗലൂരു● കര്‍ണാടക മുഖ്യമന്ത്രി എസ്. സിദ്ധരാമയ്യയുടെ മകന്‍ രാകേഷ് സിദ്ധരാമയ്യ ബല്‍ജിയത്തിലെ ആശുപത്രിയില്‍ വച്ച് നിര്യാതനായി. 39 കാരനായ രാകേഷ് ബ്രസല്‍സിലെ ആന്‍റ്വെര്‍പ് യൂണിവേഴ്സിറ്റി ആശുപത്രിയില്‍ പാന്‍ക്രിയാസ് സംബന്ധിച്ച അസുഖത്തിന് ചികിത്സയിലായിരുന്നു. ഒന്നിലധികം അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായതിനെത്തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

യൂറോപ്യന്‍ ടൂറിനിടെയാണ് രാകേഷ് ആശുപത്രിയിലായത്. മരണസമയത്ത് സിദ്ധരാമയ്യ, ഭാര്യ, ഇളയ മകന്‍ യതീന്ദ്ര, ഡോക്ടര്‍, ഒരു കുടുംബഡോക്ടര്‍ എന്നിവര്‍ അടുത്തുണ്ടായിരുന്നു. രാകേഷിന് രണ്ട് മക്കളുണ്ട്. 15 വര്‍ഷം മുന്‍പുണ്ടായ അപകടത്തിലാണ് അദ്ദേഹത്തിന്റെ പാന്‍ക്രിയാസിന് പരിക്കുപറ്റിയത്.

shortlink

Post Your Comments


Back to top button