
അധ്യന വര്‍ഷാരംഭത്തിന് സ്‌കൂളുകള്‍ സജ്ജമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ജൂണ്‍ രണ്ടിന് ആഘോഷപരിപാടികളോടെ പ്രവേശനോത്സവം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യ രണ്ടാഴ്ച റിവിഷന്‍ മാത്രം. പാഠപുസ്തകങ്ങള്‍ പഠിപ്പിക്കില്ല. ചില സ്‌കൂളുകള്‍ ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ നടത്തുന്നു. ഒരു കാരണവശാലും ഈ സമീപനം സ്വീകരിക്കരുത്. ഒന്നാം ക്ലാസില്‍ പരീക്ഷ പോലും ഒഴിവാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സംഘര്‍ഷമില്ലാത്ത അധ്യയന വര്‍ഷമാണ് സര്‍ക്കാര്‍ ലക്ഷ്യം – അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി ഒരു വിദ്യാര്‍ത്ഥി സംഘടന എന്ന നിലയില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് എസ്എഫ്‌ഐ നടത്തുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സാമൂഹ്യക്ഷേമരംഗത്ത് പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനം നടത്തുന്ന കേരളത്തിലെ ഏക വിദ്യാര്‍ത്ഥി പ്രസ്ഥാനം എസ്എഫ്‌ഐ ആണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ എസ്എഫ്‌ഐ രൂപീകരിച്ച നാല് മുതല്‍ എസ്എഫ്‌ഐക്കെതിരെ ഒരുകൂട്ടം ആളുകള്‍ ആക്രമണമാണ് നടത്തുന്നത്. എന്നാല്‍ സാമൂഹ്യക്ഷേമരംഗത്ത് പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനം നടത്തുന്ന കേരളത്തിലെ ഏക വിദ്യാര്‍ത്ഥി പ്രസ്ഥാനം എസ്എഫ്‌ഐ ആണ്. പാവപ്പെട്ടവര്‍ക്ക് രക്തം കൊടുക്കുന്ന കാര്യത്തിലായാലും സാധാരണക്കാരായ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങിക്കൊടുക്കുന്ന കാര്യത്തിലായാലും മറ്റ് വിദ്യാര്‍ത്ഥി സംഘടനകളില്‍ നിന്നും വേറിട്ട പ്രവര്‍ത്തനമാണ് എസ്എഫ്‌ഐ ഐ. നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ എസ്എഫ്‌ഐയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. പട്ടിയെന്ന് മാത്രമല്ല, പേപ്പട്ടിയെന്നും വിളിച്ചുകൊണ്ട് എസ്എഫ്‌ഐയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ഓരോ ആക്രമണം ഉണ്ടാകുന്ന സമയത്തും എസ്എഫ്‌ഐ ഒന്നുകൂടി കുതിച്ച് മുന്നോട്ട് പോകുന്ന കാഴ്ചയാണ് കാണുന്നത്. കേരളത്തിലെ മഹാഭൂരിപക്ഷം ക്യാമ്പസിലും എസ്എഫ്‌ഐയുണ്ട് – അദ്ദേഹം പറഞ്ഞു.
Post Your Comments