KeralaNews

ഈ റസ്റ്റോറന്റില്‍ മരിച്ചുപോയവരുടെ സാന്നിദ്ധ്യത്തില്‍ ഭക്ഷണം കഴിയ്ക്കാം… ആരും അത്ഭുതപ്പെടേണ്ട സംഭവം സത്യമാണ്…

അഹമ്മദാബാദ് : ഈ ലോകത്ത് എന്തെല്ലാം വിചിത്രമായ കാര്യങ്ങളാണ് നടക്കുന്നത്. ഇത്തരത്തിലുള്ള ഒരു സംഭവമാണ് ഈ റെസ്‌റ്റോറന്റിലും സംഭവിച്ചത്. ഇവിടെ ചായ കുടിയ്ക്കാന്‍ വന്നാല്‍ തൊട്ടടുത്ത് മരിച്ചുപോയവരുടെ സാന്നിദ്ധ്യവുമുണ്ടാകും. ആരും ഞെട്ടണ്ട സംഭവം സത്യമാണ്. അഹമ്മദാബാദിലെ ന്യൂ ലക്കി റെസ്റ്റോറന്റിലാണ് പരേതരുടെ ഒപ്പമുള്ള ഈ ചായകുടി. മലയാളിയായ കൃഷ്ണന്‍ കുട്ടിയാണ് കടയുടെ ഉടമ. ഒരു മുസ്ലീം കബര്‍സ്ഥാനാണ് പിന്നീട് ചായക്കടയായി മാറിയത്. അവിടെയുണ്ടായിരുന്ന ഒരു ശവക്കല്ലറ മാറ്റാതെ തന്നെയാണ് ഹോട്ടല്‍ പണിതത്. ഇപ്പോള്‍ ഹോട്ടലില്‍ ഇരിപ്പിടങ്ങളോടൊപ്പം ആ ശവക്കല്ലറയും കാണാം.

വളരെ ബഹുമാനത്തോടെയാണ് ഹോട്ടല്‍ ജീവനക്കാര്‍ ഈ കല്ലറയെ പരിപാലിയ്ക്കുന്നത്. കട തുറന്നാല്‍ ആദ്യം കല്ലറ തുടച്ച് വൃത്തിയാക്കും. പൂക്കള്‍ വിതറും. എന്നിട്ടേ കടയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയുള്ളൂ.

കടയില്‍ ഭക്ഷണം കഴിയ്ക്കാന്‍ വരുന്നവര്‍ക്കും ഈ കല്ലറയുടെ സാന്നിദ്ധ്യം ബുദ്ധിമുട്ടുണ്ടാക്കുന്നില്ല. തങ്ങള്‍ ഭക്ഷണം കഴിയ്ക്കാന്‍ വരുന്നതല്ലേ പിന്നെന്താ എന്നാണ് അവര്‍ ചോദിയ്ക്കുന്നത്. ഇങ്ങനെ എന്തെല്ലാം കാര്യങ്ങള്‍ അല്ലേ….

Tags

Post Your Comments

Related Articles


Back to top button
Close
Close