KeralaNews

യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍

കോട്ടയം: ഏറ്റുമാനൂരിനടുത്ത് അതിരമ്പുഴയില്‍ യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഏകദേശം 40 വയസോളം പ്രായമുള്ള മൃതദേഹം ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കറുപ്പുനിറം, മേല്‍ക്കാത് കുത്തിയിട്ടുണ്ട് ഇവയാണ് അടയാളങ്ങൾ . പുലര്‍ച്ചേ റബ്ബറുവെട്ടാന്‍ എത്തിയ ആളാണ് സംശയാസ്പദമായ നിലയില്‍ ചാക്കുകെട്ട് കണ്ടെത്തിയത്.

ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ചാക്കും ബെഡ്ഷീറ്റും ഉപയോഗിച്ച് വരിഞ്ഞുകെട്ടിയ നിലയിലാണ് മൃതദേഹം. സ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നുണ്ട്. കൊലപാതകത്തിന് ശേഷം മൃതദേഹം ഉപേക്ഷിച്ചെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button