Gulf

മസ്‌കറ്റില്‍ കാണാതായ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

മസ്‌ക്കറ്റ് : മസ്‌കറ്റില്‍ കാണാതായ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബഹ്ലയില്‍ ഗ്യാരേജ് നടത്തിയിരുന്ന കണ്ണൂര്‍ ഇരിട്ടി സ്വദേശി റോജി വേലായുധനെ(40)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സ്‌പെയര്‍ പാര്‍ട്‌സ് വാങ്ങുവാനാണെന്ന് പറഞ്ഞ് ശനിയാഴ്ച ഉച്ചയ്ക്ക് ഗ്യാരേജില്‍ നിന്ന് കാറില്‍ പോയതായിരുന്നു. തിരിച്ചുവരുന്നത് കാണാതായപ്പോള്‍ മൊബൈലിലേയ്ക്ക് വിളിച്ചെങ്കിലും അത് സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ നിസ്വ പൊലീസ് അക്കാദമിക്കടുത്തു റോഡരികില്‍ കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ടു. ഇതിന് കുറച്ചകലെ മരത്തില്‍ ബെല്‍റ്റ് ഉപയോഗിച്ച് തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button