KeralaNews

മാണി എന്‍.ഡി.എയിലേക്ക് : അന്തിമ തീരുമാനം ചരല്‍ക്കുന്ന് ക്യാമ്പില്‍

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ എന്‍.ഡി.എയിലെത്തിക്കാന്‍ ചര്‍ച്ചകള്‍ ഊര്‍ജിതമാക്കി ബി.ജെ.പി. കെ.എം മാണി കോണ്‍ഗ്രസുമായി ഇടഞ്ഞതോടെയാണ് മുന്നണിമാറ്റ ചര്‍ച്ചകള്‍ കൂടുതല്‍ സജീവമായത്. ഒരു പ്രമുഖ രൂപതാ മെത്രാന്റെ പിന്തുണയോടെയാണ് കേരള കോണ്‍ഗ്രസിനെ എന്‍.ഡി.എയിലെത്തിക്കാന്‍ നീക്കം നടക്കുന്നത്. ഇക്കാര്യം സംബന്ധിച്ച് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍ രാധാകൃഷ്ണന്‍ മാണിയുമായി പലതവണ ചര്‍ച്ച നടത്തി..

ജോസ് കെ മാണിക്ക് കേന്ദ്രസഹമന്ത്രി സ്ഥാനമുള്‍പ്പെടെയുള്ളവ വാഗ്ദാനം ചെയ്താണ് ബി.ജെ.പി മാണിയെ കൂടെക്കൂട്ടാന്‍ ശ്രമിക്കുന്നതെന്നും സൂചനയുണ്ട്. മറ്റു കേന്ദ്രപദവികളിലേക്കും പരിഗണിക്കാമെന്ന് ബി.ജെ.പി മാണിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത ദിവസം ചേരുന്ന ചരല്‍ക്കുന്ന് ക്യാമ്പില്‍ അന്തിമ തീരുമാനമുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button