IndiaNews

കേന്ദ്രപ്രതിരോധ മന്ത്രിയ്ക്ക് രാഹുലിന്റെ വക ഉപദേശം

ന്യൂഡല്‍ഹി : ബോളിവുഡ് താരം ആമിര്‍ ഖാനെതിരെ രംഗത്തെത്തിയ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിനു ഉപദേശവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പരീഖറിനൊപ്പം ആര്‍എസ്എസ്സിനെയും രാഹുല്‍ കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രതികരണം. ‘ആര്‍.എസ്.എസ്സിനും പരീഖറിനും എല്ലാവരെയും ഒരു പാഠം പഠിപ്പിക്കുകയാണ് വേണ്ടത്. ഇവിടെ ഞാന്‍ നിങ്ങള്‍ക്കായി ഒരു പാഠം പറയാം: വെറുപ്പെന്നത് ഭീരുവിനെ സംരക്ഷിക്കുന്നതാണ്. അതൊരിക്കലും ജയിക്കില്ല’ രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

അസഹിഷ്ണുത വിവാദം രാജ്യത്തു രൂക്ഷമായ സമയത്ത് ബോളിവുഡ് താരം ആമിര്‍ ഖാന്‍ നടത്തിയ പ്രസ്താവന അഹങ്കാരം നിറഞ്ഞതായിരുന്നുവെന്നാണ് പരീഖറിന്റെ പ്രസ്താവന. പരീഖറുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രാഹുലിന്റെയും പ്രസ്താവന. ‘തന്റെ ഭാര്യയ്ക്കു രാജ്യം വിടണമെന്നു മുന്‍പ് ഒരു നടന്‍ പറഞ്ഞിരുന്നു. അഹങ്കാരം നിറഞ്ഞ പ്രസ്താവനയാണിത്’ ആമിര്‍ ഖാന്റെ പേരെടുത്തു പറയാതെയായിരുന്നു പരീഖറുടെ വിമര്‍ശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button