NewsIndia

വോഡഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഓഫറിന്റെ പെരുമഴ

മുംബൈ: റിലയന്‍സ് ജിയോയോട് മത്സരിക്കാന്‍ വോഡഫോണും നിരക്കിളവുകള്‍ പ്രഖ്യാപിച്ചു. 2ജി, 3ജി, 4ജി വിഭാഗങ്ങളിലായി 67 ശതമാനം വരെയാണു നിരക്കിളവ്.

വോഡഫോണിന്റെ നിലവിലുള്ള ഡാറ്റാ നിരക്കുകളിലാണ് അധിക മൂല്യം നല്കുക. 3ജി,4ജി നെറ്റ്വര്‍ക്കില്‍ 650 രൂപയ്ക്ക് ഒരു മാസം 3 ജിബി കിട്ടിയിരുന്നത് 5 ജിബിയായി ഉയര്‍ത്തി. 449 രൂപയുടെ സ്‌കീമില്‍ 2 ജിബിയില്‍നിന്ന് 3 ജിബിയായും ഉയര്‍ത്തിയിട്ടുണ്ട്.. 999 രൂപയുടെ സ്‌കീമില്‍ ഇനിമുതല്‍ 10 ജിബിയായിരിക്കും ലഭിക്കുക.

2 ജി നെറ്റ്വര്‍ക്കില്‍ അഞ്ചു ദിവസത്തേക്കുള്ള 39 രൂപയുടെ പായ്ക്കില്‍ 160 എംബിയില്‍നിന്ന് 225 എംബിയും, ഒരു ദിവസത്തേക്കുള്ള 12 രൂപയുടെ പായ്ക്കിന് 30 എംബിയില്‍നിന്ന് 50 എംബിയുമാണ് ലഭിക്കുക.

പ്രധാന ടെലികോം ഓപ്പറേറ്റര്‍മാരായ എയര്‍ടെലും ഐഡിയയും ഡാറ്റാ നിരക്ക് കുറച്ചതിനു പിന്നാലെയാണ് വോഡഫോണും ഡാറ്റാ നിരക്കില്‍ ഇളവു വരുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button