NewsIndia

സോണിയ ഗാന്ധിയ്ക്ക് വേണ്ടി മോദിയുടെ പ്രാര്‍ത്ഥന… കുശലാന്വേഷണം നടത്തി ട്വീറ്റ്

ന്യൂഡല്‍ഹി : വരാണസി സന്ദര്‍ശനത്തിനിടയില്‍ സോണിയാ ഗാന്ധിക്ക് വൈറല്‍ പനി ബാധിച്ചതറിഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി സോണിയാ ഗാന്ധിയുടെ ആരോഗ്യസ്ഥിയെ കുറിച്ച് ചോദിച്ച് ട്വിറ്ററില്‍ സന്ദേശമയച്ചു. , സോണിയാജി പെട്ടെന്ന് സുഖം പ്രാപിയ്ക്കാനും അവരുടെ ആരോഗ്യത്തിന് വേണ്ടിയും പ്രാര്‍ത്ഥിയ്ക്കുന്നു എന്നാണ് മോദി ട്വീറ്റ് ചെയ്തത്.

സോണിയാ ഗാന്ധിയുടെ ആരോഗ്യ നിലയെ കുറിച്ച് അറിയാന്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ഷീല ദീക്ഷിത്തിനെ മോദി നേരിട്ട് ഫോണില്‍ വിളിച്ച് സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

യു.പിയില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പ്രചാരണത്തിനു വാരാണസിയില്‍ ആവേശത്തുടക്കം കുറിച്ച സോണിയ ഗാന്ധി പനിയെത്തുടര്‍ന്നു റാലി പാതിവഴിയില്‍ മടങ്ങിയിരുന്നു. വൈറല്‍ പനി ബാധിച്ചിരുന്ന സോണിയക്ക് ഡോക്ടര്‍ വിശ്രമവും നിര്‍ദേശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button