KeralaNews

യുവാക്കള്‍ എങ്ങിനെ മയക്കുമരുന്നിന് അടിമകളാകുന്നു ? സിങ്കത്തിന്റെ വെളിപ്പെടുത്തലില്‍ പകച്ച് കേരളം

കൊച്ചി : രാജ്യത്ത് ലഹരി ഉപയോഗത്തില്‍ കൊച്ചി മൂന്നാം സ്ഥാനത്തെന്ന് ഋഷി രാജ് സിങിന്റെ വെളിപ്പെടുത്തല്‍.ലഹരി ഉപയോഗം യുവാക്കളില്‍ എന്ന വിഷയത്തില്‍ ചിന്മയ കോളേജ് സംഘടിപ്പിച്ച സെമിനാറില്‍ പ്രസംഗിക്കവെ ആണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.

തുണികടകളും തട്ടുകടകളും മെഡിക്കല്‍ ഷോപ്പുകളും ലഹരി വില്പനയില്‍ കണ്ണികളാകുന്നു എന്നും ഋഷി രാജ് സിങ് വെളിപ്പെടുത്തി.
അമിതമായ സമ്മര്‍ദ്ദങ്ങളും ,കൂട്ടുകാരില്‍ നിന്നുള്ള പ്രലോഭനങ്ങളും യുവാക്കളെ ലഹരി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നു. .ഭാവിയെ കുറിച്ചുള്ള മാതാപിതാക്കളുടെ അമിത സമ്മര്‍ദ്ദങ്ങള്‍ കുട്ടികളില്‍ ലഹരി ഉപയോഗത്തിന് കാരണമാകുന്നു എന്നും അദ്ദേഹം ആരാഞ്ഞു .കുട്ടികളെ കൂടുതല്‍ സമ്മര്‍ദ്ദങ്ങളിലേക്കു തള്ളി വിടാതിരിക്കണമെന്നും ഋഷി രാജ് സിങ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button