NewsIndia

എത്തിഹാദ് എയര്‍വേയ്സില്‍ പ്രത്യേക പാക്കേജ്

കൊച്ചി: 60 വയസിന് മുകളില്‍ പ്രായമുള്ള ഇന്ത്യയില്‍നിന്ന് അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക പാക്കേജുമായി എത്തിഹാദ് എയര്‍വേസ് രംഗത്ത്. ഓഗസ്റ്റ് 31 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളില്‍ ബിസിനസ് ക്ലാസില്‍ 10 ശതമാനം വരെയും ഇക്കോണമി ക്ലാസില്‍ അഞ്ചു ശതമാനം വരെയും കിഴിവും ഡിസംബര്‍ 31 വരെയുള്ള യാത്രയ്ക്കു ലഭിക്കും. www.etihad.com എന്ന എത്തിഹാദിന്റെ വെബ്‌സൈറ്റിലൂടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയും.ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കെല്ലാം ആഴ്ചയില്‍ എത്തിഹാദിന്റെ 175 സര്‍വീസുകളുണ്ട്.

ഇന്ത്യയിലെ 11 ഗേറ്റ് വേ നഗരങ്ങളില്‍നിന്നും യാത്ര ചെയ്യുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ചെക്ക് ഇന്‍ കൗണ്ടറുകളില്‍ പ്രത്യേക പരിഗണന, 24/7 ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍, പ്രീ ഫ്‌ളൈറ്റ് ട്രാവല്‍, മെഡിക്കല്‍ ചെക്ക്‌ലിസ്റ്റ് സപ്പോര്‍ട്ട് തുടങ്ങിയ സേവനങ്ങളും ലഭ്യമാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button