Kerala

ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ ത്വരിത പരിശോധനയ്ക്ക് ഉത്തരവ്

മൂവാറ്റുപുഴ : മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ റവന്യൂമന്ത്രി അടൂര്‍ പ്രകാശ് എന്നിവരടക്കം ആറു പേര്‍ക്കെതിരെ ത്വരിതപരിശോധനയ്ക്കു മുവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവ്. ഹോപ്പ് പ്ലാന്റേഷന്റെ ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ടാണ് ത്വരിതപരിശോധനയ്ക്കു മുവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടത്.

പീരുമേട് പഞ്ചായത്തില്‍ മിച്ചഭൂമിയെന്നു കണ്ടെത്തിയ 750 ഏക്കറാണ് ഹോപ് പ്ലാന്റേഷനു കൈമാറി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു റവന്യൂ വകുപ്പ് ഉത്തരവിട്ടത്. തീരുമാനത്തിനെതിരെ കെപിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. ഉത്തരവു പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വി.എം.സുധീരന്‍ സര്‍ക്കാരിനു കത്തുനല്‍കി.

തുടര്‍ന്ന് ഏപ്രില്‍ മാസം ആറിനു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനം പിന്‍വലിക്കുകയായിരുന്നു.ഹോപ് പ്ലാന്റേഷനു ഭൂമി കൈമാറാനുള്ള ഉത്തരവു ഹൈക്കാടതി സ്‌റ്റേ ചെയ്തിട്ടും നടപടിയെടുക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ ഇടുക്കി ഡിസിസി നേതൃത്വവും പരസ്യമായി രംഗത്തെത്തിയിരുന്നു. ഉത്തരവിനു പിന്നിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച പരാതിയിലാണു ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടിട്ടുള്ളത്. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന വിശ്വാസ് മേത്ത, ഹോപ്പ് പ്ലാന്റേഷന്‍ എംഡി പവന്‍ പോഡാര്‍ എന്നിവര്‍ക്കെതിരെയും അന്വേഷണമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button