NewsInternationalGulf

ജാസിമിന്റേത് വീരമൃത്യു അഭിമാനമെന്ന് പിതാവ്…

മലയാളികൾ ഉൾപ്പെടെ വിവിധ രാജ്യക്കാരായ യാത്രക്കാരെ രക്ഷപ്പെടുത്താനാണ് അഗ്നിശമനസേനാ ഉദ്യോഗസ്‌ഥൻ ജാസിം ഈസാ അൽ ബലൂഷി ജീവൻ വെടിഞ്ഞത്. എല്ലാ യാത്രക്കാരുടെയും ജീവൻ രക്ഷിക്കാൻ വീരമൃത്യു വരിച്ച മകനെക്കുറിച്ച് അഭിമാനമുണ്ടെന്ന് പിതാവ് ഈസാ അൽ ബലൂഷി പറഞ്ഞു.

മകന്റെ വിവാഹത്തിനു മുൻപ് സ്വന്തമായി ഒരു വീട് പണിയാനുള്ള തയാറെടുപ്പിലായിരുന്നു പിതാവ്. സ്വന്തം ജോലിയെയും രാഷ്‌ട്രത്തെയും ജാസിം ഏറെ സ്‌നേഹിച്ചിരുന്നു. ജാസിം ഈസ അൽ ബലൂഷിയുടെ വിയോഗത്തിൽ യുഎഇ വൈസ്‌പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്‌ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം അനുശോചനം രേഖപ്പെടുത്തി.

സ്വന്തം രാജ്യത്തിനുവേണ്ടിയാണ് ജാസിം ജീവൻ നൽകിയത്. സ്വന്തം സുരക്ഷനോക്കാതെ മറ്റുള്ളവരുടെ സുരക്ഷയ്‌ക്കു പ്രവർത്തിച്ച അദ്ദേഹത്തെയോർത്ത് രാജ്യം അഭിമാനം കൊള്ളുന്നതായും അദ്ദേഹം പറഞ്ഞു.

ജാസിമിന്റെ വിയോഗത്തിൽ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലഫ്.ജനറൽ ഷെയ്‌ഖ് സെയിഫ് ബിൻ സായിദ് അൽ നഹ്യാൻ അനുശോചനം രേഖപ്പെടുത്തി.

shortlink

Post Your Comments


Back to top button