KeralaNews

സംസ്ഥാനം ഉറ്റുനോക്കിയ മാണിയുടെ പ്രഖ്യാപനം : മാണി യു.ഡി.എഫില്‍ നിന്ന് പുറത്തേയ്ക്ക് …

പത്തനംതിട്ട : സംസ്ഥാനം മുഴുവനും ഉറ്റുനോക്കിയിരുന്ന മാണിയുടെ പ്രഖ്യാപനം വന്നു. കേരള കോണ്‍ഗ്രസ് യു.ഡി.എഫ് വിട്ടതായി മാണി പ്രഖ്യാപിച്ചു. ചരല്‍ക്കുന്നില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഒരു മുന്നണിയോടും ചേരാതെ സ്വതന്ത്രമായി നില്‍ക്കുമെന്ന് ചെയര്‍മാന്‍ കെ.എം.മാണി പറഞ്ഞു. നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കും. താഴേത്തട്ടുമുതല്‍ പാര്‍ട്ടി പുനഃസംഘടിപ്പിക്കും. യുഡിഎഫ് വിടാനുള്ള തീരുമാനം ഏകകണ്‌ഠേനയാണ് കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി അംഗീകരിച്ചത്. അതേസമയം യു.ഡി.എഫ് വിട്ട മാണി എന്‍.ഡി.എയിലേയ്‌ക്കോ, എല്‍.ഡി.എഫിലേയ്‌ക്കോ ഇല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

യുഡിഎഫ് വിട്ടേക്കുമെന്ന സൂചന ഇന്നലെത്തന്നെ കെ.എം. മാണി നല്‍കിയിരുന്നു. കോണ്‍ഗ്രസിനോടും സിപിഎമ്മിനോടും സമദൂരമാണെന്നും പ്രശ്‌നാധിഷ്ഠിത രാഷ്ട്രീയമായിരിക്കും ഇനി പാര്‍ട്ടിനയമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി മുന്നണിയില്‍ നിലനില്‍ക്കുന്ന ബാര്‍ കോഴയടക്കമുള്ള പ്രശ്‌നങ്ങളാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്കു കേരള കോണ്‍ഗ്രസിനെ എത്തിക്കുന്നത്.

പാലായില്‍ മാണിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചുവെന്നും പൂഞ്ഞാറില്‍ പി.സി.ജോര്‍ജിനു സഹായം നല്‍കിയെന്നും ചരല്‍ക്കുന്നില്‍ നടക്കുന്ന സംസ്ഥാന ക്യാംപില്‍ നേതാക്കള്‍ ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button