NewsIndia

കോടതിയിലെ തിരിച്ചടി: കെജ്രിവാളിന്‍റെ എല്ലാ തീരുമാനങ്ങളും പുന:പരിശോധിക്കും

ന്യൂഡല്‍ഹി: കേന്ദ്രഗവണ്മെന്‍റിനേക്കാളും ഡല്‍ഹിയുടെ മേല്‍ അധികാരം തനിക്കാണുള്ളതെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ വാദം കോടതിയില്‍ പരാജയപ്പെട്ട് ദിവസങ്ങള്‍ക്കകം ആ തീരുമാനത്തിന്‍റെ ആദ്യതിരിച്ചടി അദ്ദേഹത്തിന് ലഭിക്കുന്നു. കെജ്രിവാളിന്‍റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി ഗവണ്മെന്‍റ് കൈക്കൊണ്ട എല്ലാ പ്രധാന തീരുമാനങ്ങളും ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ നജീബ് ജുംഗ് പുന:പരിശോധനയ്ക്ക് വിധേയമാക്കിയേക്കും.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അധികാരമേറ്റെടുത്തപ്പോള്‍ മുതല്‍ കെജ്രിവാള്‍ ഗവണ്മെന്‍റ് കൈക്കൊണ്ട സുപ്രധാന തീരുമാനങ്ങളുടെ ഫയലുകള്‍ തന്‍റെ ഓഫീസിലേക്ക് കൊണ്ടുവരുവാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് നജീബ് ജുംഗ്

ബ്യൂറോക്രാറ്റുകളുടെ നിയമനം, സ്ഥലംമാറ്റം മുതലായവ സംബന്ധിച്ച ഫയലുകള്‍ ഇനിമുതല്‍ മന്ത്രിമാര്‍ക്കയക്കാതെ നേരിട്ട് തനിക്ക് തന്നെ അയച്ചു തന്നാല്‍ മതിയെന്നും നജീബ് ജുംഗ് ആവശ്യപ്പെട്ടു കഴിഞ്ഞു.

കേന്ദ്രപ്രതിനിധിയായ ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ക്കാണ് ഡല്‍ഹിയുടെ മേല്‍ അധികാരമെന്ന കോടതിവിധി അനുസരിച്ചാണ് ഇപ്പോള്‍ നജീബ് ജുംഗിന്‍റെ നീക്കങ്ങള്‍. ഈ കോടതിവിധിയെ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് കെജ്രിവാളും സംഘവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button