NewsIndia

മൊബൈൽ റേഡിയേഷൻ തടയാൻ ചാണകം; പ്രമുഖ് ശങ്കര്‍ ലാൽ

ആഗ്ര: ചാണകം അപകടകരമായ മൊബൈല്‍ റേഡിയേഷന്‍ തടയാനും ആരോഗ്യസംരക്ഷണത്തിനും നല്ലതെന്ന് ആര്‍ എസ്‌ എസ് നേതാവ് പ്രമുഖ് ശങ്കര്‍ ലാൽ. റേഡിയേഷനിൽ നിന്ന് രക്ഷ നേടാൻ ഫ്രഷ് പശുവിൻ ചാണകം ഫോണിനു പുറകിൽ ഒട്ടിച്ചുവച്ചാൽ മതിയെന്നാണ് നേതാവിന്റെ പ്രസ്‌താവന. സ്വന്തം ഫോണിന്റെ പുറകിൽ ഒട്ടിച്ചു വച്ച ചാണകം കാണിച്ചുകൊണ്ടാണ് അദ്ദേഹം ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിലെ മാധ്യമപ്രവർത്തകരോട് ഇക്കാര്യം വെളുപ്പെടുത്തിയത്. തന്റെ അനുയായികളും ഇതുപോലെ ചെയ്യുന്നുണ്ടെന്ന് തെളിവ് സഹിതം വെളിപ്പെടുത്തുന്നു.

“പശു നമ്മുടെ അമ്മയാണ്, അമൃതിന് തുല്യമായ പശുവിന്റെ ചാണകത്തിനും മൂത്രത്തിനും മനുഷ്യരെ രോഗങ്ങളില്‍ നിന്നും രക്ഷിക്കാനുള്ള കഴിവുണ്ട്. അർബുദം ഭേദപ്പെടുത്താൻ കഴിയുന്ന ചാണകത്തിനു ഫോണിൽ നിന്ന് രക്ഷിക്കാൻ എന്തുകൊണ്ട് ആകില്ലെന്നും അദ്ദേഹം ചോദിച്ചു. ആഴ്ചതോറും ഫോണിലെ ചാണകം മാറ്റാറുണ്ടെന്നും ചാണത്തിനിടെ ശക്തിയെ കുറിച്ച് ഗോ സേവയിലെ മറ്റ് അംഗങ്ങള്‍ക്കും ബോധ്യമുണ്ട്. ഗർഭിണികൾക്ക് സുഖപ്രസവം ഉറപ്പുവരുത്തൻ തദ്ദേശീയ പശുക്കളുടെ ചാണകവും മൂത്രവും മിശ്രിതമാക്കി നൽകിയാൽ മതിയെന്നും” അദ്ദേഹം പറയുന്നു.

ചാണകം പതിപ്പിച്ച ഫോണ്‍ കൈയ്യില്‍ വയ്ക്കുകയാണെങ്കില്‍ ശരീരത്തിലെ ഊര്‍ജ്ജം വലിച്ചെടുക്കുന്ന ഫോണിലെ അപകടകരമായ സിഗ്നലുകളിൽ നിന്ന് രക്ഷനേടാമെന്നും ഊർജ്ജനഷ്ടം വരില്ലെന്നും പറഞ്ഞു. ചാണകത്തില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന മൂത്രം സ്ഥിരമായി കുടിക്കുന്നത് കൊണ്ടാണ് എഴുപത്തിയാറാം വയസ്സിലും താൻ ആരോഗ്യവാനായി ഇരിക്കുന്നത് എന്നും നേതാവ് തന്റെ അഭിമുഖത്തിൽ വെളിപ്പെടുത്തി.

shortlink

Post Your Comments


Back to top button