Latest NewsIndiaNews

കന്യാകുമാരി ബീച്ചില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു: മരിച്ചവരില്‍ രണ്ട് പെണ്‍കുട്ടികളും

ചെന്നൈ: കന്യാകുമാരി ഗണപതിപുരം ബീച്ചിലെത്തിയ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. തിരുച്ചറപ്പള്ളി എസ്ആര്‍എം മെഡിക്കല്‍കോളജിലെ വിദ്യാര്‍ഥികളാണ് മരിച്ചത്. മരിച്ചവരില്‍ രണ്ട് പെണ്‍കുട്ടികളും ഉള്‍പ്പെടും.

Read Also: അടിവസ്ത്രത്തിനുളളില്‍ പ്രത്യേക അറകളുണ്ടാക്കി ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്: രണ്ട് പേര്‍ അറസ്റ്റില്‍

മൂന്നു വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തിയെന്ന് പോലീസ് പറഞ്ഞു. തമിഴ്‌നാട്, ആന്ധ്ര സ്വദേശികളാണ് മരിച്ച വിദ്യാര്‍ഥികള്‍. വിവാഹ ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.

തഞ്ചാവൂര്‍ സ്വദേശി ചാരുകവി, നെയ്വേലി സ്വദേശി ഗായത്രി, കന്യാകുമാരി സ്വദേശി സര്‍വദര്‍ശിത്, ദിണ്ടിഗല്‍ സ്വദേശി പ്രവീണ്‍ സാം, ആന്ധ്രാപ്രദേശ് സ്വദേശി വെങ്കിടേഷ് എന്നിവരാണ് മരിച്ചത്.

കരൂര്‍ സ്വദേശിനി നേഷി, തേനി സ്വദേശി പ്രീതി പ്രിയങ്ക, മധുര സ്വദേശി ശരണ്യ എന്നിവരെ രക്ഷപ്പെടുത്തി. ഇവര്‍ ആശാരിപള്ളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ലെമൂര്‍ ബീച്ചില്‍ നീന്താനെത്തിയപ്പോഴാണ് അപകടമുണ്ടായത്. കടല്‍ക്ഷോഭ മുന്നറിയിപ്പിനെ തുടര്‍ന്ന് ബീച്ചില്‍ പ്രവേശനം വിലക്കിയിരുന്നു. തെങ്ങിന്‍ തോപ്പിലൂടെയാണ് സംഘം ബീച്ചില്‍ എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button