NewsIndia

ബീച്ച് വൃത്തിയാക്കി ; നീക്കിയത് 28 ലക്ഷം കിലോ മാലിന്യം

യുഎന്‍ പ്രതിനിധികള്‍, വെര്‍സോവ റെസിഡന്റ്‌സ് വോളണ്ടിയേഴ്‌സ്, വിസ്റ്റിംഗ് വുഡ്‌സ് ഇന്റര്‍നാഷണല്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥികള്‍, അന്തേരി ബാര്‍ അസോസിയേഷനിലെ വക്കീലന്മാര്‍, കോലി സമാജിലെ അംഗങ്ങള്‍, ഓള്‍ പ്ലാസ്റ്റിക് മാനുഫാക്ടുവേഴ്‌സ് അസോസിയേഷനിലെ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് മുംബൈയിലെ ഏറ്റവും വലിയ ബീച്ച് വൃത്തിയാക്കി.

ഏറ്റവും വലിയ ബീച്ച് വൃത്തിയാക്കിവര്‍ എന്ന പേര് ചരിത്രത്തില്‍ ഇനി ഈ കൂട്ടായ്മയ്ക്ക് സ്വന്തമാകുകയാണ്. 40 ആഴ്ചകളോളം ജോലി ചെയ്താണ് 28 ലക്ഷം കിലോ മാലിന്യങ്ങള്‍ നീക്കാന്‍ സാധിച്ചത്.

500 പേര്‍ ചേര്‍ന്നാണ് കാര്യമായി അധ്വാനിച്ചാണ് ഇത് സാധിച്ചതെന്ന് അഭിഭാഷകനായ അഫ്‌റോസ് പറയുന്നു. ഇത് സര്‍ക്കാരിന്റെ സഹായത്തോടയല്ല, പകരം രണ്ട് ലോക്കല്‍ റസിഡന്റ്‌സിന്റെ മേല്‍നോട്ടത്തിലാണ് ഈ നേട്ടം ഇവര്‍ സാധിച്ചത്.

shortlink

Post Your Comments


Back to top button