Kerala

കെ.എം മാണിയോട് മൃദുസ്വരവുമായി സിപിഎം രംഗത്ത്

തിരുവനന്തപുരം : കെ.എം മാണിയോട് മൃദുസ്വരവുമായി സിപിഎം രംഗത്ത്. കെ.എം മാണിയുമായി പ്രശ്‌നാധിഷ്ഠിത സഹകരണം ആകാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

ഇപ്പോഴത്തെ സാഹചര്യം മുതലെടുക്കാന്‍ എന്‍ഡിഎയെ അനുവദിക്കില്ല. ഇടതുമുന്നണിയുടെ ജനകീയാടിത്തറ ശക്തമാക്കാന്‍ ശ്രമുണ്ടാകും. ജെ.ഡി.യുവിനും ആര്‍.എസ്.പിക്കും മടങ്ങിവരാമെന്നും ഇരുപാര്‍ട്ടികളോടും നേരത്തെ പറഞ്ഞതില്‍ തന്നെ എല്‍.ഡി.എഫ് ഉറച്ചു നില്‍ക്കുന്നു. കെ.എം മാണിയെ ഉടന്‍ മുന്നണിയിലെടുക്കുമെന്ന് അര്‍ഥമില്ല. എന്നാല്‍ ഭാവിയില്‍ ആരൊക്കെ മുന്നണിയില്‍ ഉണ്ടാകുമെന്ന് ഇപ്പോള്‍ പ്രവചിക്കാനാവില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button