India

ട്രെയിനില്‍ വന്‍ കവര്‍ച്ച ; കോടികള്‍ തട്ടിയെടുത്തു

ചെന്നൈ : സേലം – ചെന്നൈ ട്രെയിനില്‍ വന്‍ കവര്‍ച്ച. സേലത്തു നിന്നു പഴയതും കേടുവന്നതുമായ നോട്ടുകളുമായി ചെന്നൈയിലേക്കു തിരിച്ച ട്രെയിനിലാണ് കവര്‍ച്ച നടന്നത്. ട്രെയിന്‍ ഇപ്പോള്‍ എഗ്മൂര്‍ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. സേലത്തു നിന്നു ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിന്‍ നിര്‍ത്തിയ സ്‌റ്റേഷനുകളിലെല്ലാം പരിശോധന നടത്തി വരികയാണ്.

23 ടണ്‍ പഴയതും കേടുവന്നതുമായ നോട്ടുകള്‍ ട്രെയിനില്‍ ഉണ്ടായിരുന്നു. ട്രെയിന്‍ ചെന്നൈ എഗ്മൂര്‍ സ്‌റ്റേഷനില്‍ എത്തിയപ്പോഴാണു മോഷണം നടന്നതായി കണ്ടെത്തിയത്. ട്രെയിനിലെ പ്രത്യേക കോച്ചില്‍ 228 പെട്ടികളിലായാണു ഈ പണം സൂക്ഷിച്ചിരുന്നത്. ഈ പണപ്പെട്ടികള്‍ കുത്തി തുറന്നാണു മോഷണം നടന്നിട്ടുള്ളത്. എത്ര പണം മോഷണം പോയിട്ടുണ്ടെന്നോ, എവിടെ വച്ചാണു മോഷണം നടന്നതെന്നോ വ്യക്തമല്ല.

shortlink

Related Articles

Post Your Comments


Back to top button