Kerala

തലസ്ഥാനത്തെ കഞ്ചാവ് വില്പനക്കാരിയുടെ അമ്പരിപ്പിക്കുന്ന കഥ

തിരുവനന്തപുരം: തലസ്ഥാനത്തെ കഞ്ചാവ് വില്പനക്കാരിയുടെ കഥ അമ്പരപ്പിക്കുന്നത്. തലസ്ഥാനത്ത് കഞ്ചാവ് വില്പന നടത്തിവന്ന യുവതിയടക്കം നാലുപേര്‍ പോലീസിന്‍റെ പിടിയിലായി. വിഴിഞ്ഞം സ്വദേശി ബൈജു, കാച്ചാണി സ്വദേശി പ്രിയ എന്നിവരാണ്‌ തിരുവനന്തപുരത്ത് ഷാഡോ പോലീസിന്‍റെ പിടിയിലായത്. ചാലയിലും പോത്തന്‍കോട്ടുമാണ് മറ്റു രണ്ടുപേര്‍ അറസ്റ്റിലായത്.

സ്കൂള്‍, കോളേജ് പരിസരങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രിയയും ബൈജുവും കഞ്ചാവ് വില്പന നടത്തിവന്നത്. ദമ്പതിമാര്‍ ചമഞ്ഞു കാറില്‍ യാത്ര ചെയ്താണ് ആവശ്യക്കാര്‍ക്ക് ഇവര്‍ കഞ്ചാവ് എത്തിച്ചിരുന്നത്. ആവശ്യക്കാരെ ഫോണില്‍ വിളിച്ച് ബൈജു പറയുന്ന സ്ഥലത്ത് എത്തിച്ചശേഷം പ്രിയ വഴിയാണ് കഞ്ചാവ് കൈമാറ്റം ചെയ്തിരുന്നത്. യാതൊരു സംശയത്തിനും ഇടനല്‍കാതെയാണ് ഇവര്‍ കഞ്ചാവ് കൈമാറിയിരുന്നത്. തമിഴ്നാട്ടിലെ കമ്പം, മധുര എന്നിവിടങ്ങളില്‍ നിന്ന് കഞ്ചാവ് വാങ്ങി അഞ്ഞൂറ് രൂപയുടെ ചെറു പൊതികള്‍ ആക്കിയാണ് അവര്‍ വില്‍പ്പനക്ക് എത്തിച്ചിരുന്നത്. കഞ്ചാവ് മൊത്തക്കച്ചവടക്കരനായിരുന്ന കാച്ചാണി കുമാറിന്‍റെ മകളാണ് പ്രിയ എന്ന് പോലിസ് അറിയിച്ചു. ഇയാള്‍ നേരത്തേയും നിരവധി കഞ്ചാവ് കേസുകളില്‍ ഉള്‍പ്പെട്ടിരുന്നതായി എക്സ്സൈസും പോലീസും പറഞ്ഞു.

പ്രിയ വഴി കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കും കഞ്ചാവ് എത്തിച്ചിരുന്നോ എന്ന് പോലിസ് അന്വേഷിച്ചു വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button