Technology

സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഈ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വില കുറയുന്നു

സ്വാതന്ത്ര്യദിനസ്വാതന്ത്രദിനത്തോട് അനുബന്ധിച്ച് ഫ്ലിപ്കാർട്ടിൽ വില കുറഞ്ഞിരിക്കുന്ന ഫോണുകൾ ഏതൊക്കെയാണെന്ന് നോക്കാം.

*എല്‍.ജി 5
ക്വാല്‍ക്വോം സ്‌നാപ്ഡ്രാഗണ്‍ 820 പ്രേസാസസറും നാല് ജിബി റാമും 32 ജിബി യുഎഫ്‌സി റോം 2 ടി.ബി വരെ വര്‍ദ്ധിപ്പിക്കാവുന്ന മെമ്മറിയുമുണ്ട്. 5.3 ഇഞ്ച് ക്വാഡ് എച്ച്.ഡി ഐപിഎസ് ക്വാന്റം ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 2,800 എംഎഎച്ച് ബാറ്ററിയില്‍ എത്തുന്ന ഫോണിന് അധികമായി 1,200 എംഎഎച്ച് ബാറ്ററിയുമുണ്ട്.

*മോട്ടോ എക്‌സ് സ്‌റ്റൈൽ
5.7 ഇഞ്ച് ക്യൂഎച്ച്ഡി ഡിസ്‌പ്ലേയും 1.8 ഹെക്‌സാ കോര്‍ 64 ബിറ്റ് സ്‌നാപ്ഡ്രാഗണ്‍ 808 ചിപ്‌സെറ്റാണ് ഫോണിനുള്ളത്. 35 ജിബി റാമും അഞ്ച് എം.പി മുന്‍ ക്യാമറയും 3,000 എം.എഎച്ച് ബാറ്ററിയുമാണ് ഇതിന്റെ പ്രത്യേകത . 4 ജി സപ്പോര്‍ട്ട് ചെയ്യുന്ന ഫോണിന് ഏറ്റവും വേഗതയില്‍ ചാര്‍ജാകുന്ന ടര്‍ബോ ചാര്‍ജിങ്ങ് ടെക്‌നോളജിയാണുള്ളത്.

*മോട്ടോ എക്‌സ്‌പ്ലേ
5.5 ഇഞ്ച് അമോലോഡ് ഫുള്‍ എച്ച്ഡി സ്‌ക്രീനാണ് ഫോണിനുള്ളത്. ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്പ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. രണ്ട് ജി.ബി റാമും 32 ജി.ബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും ,21 എം.പി റിയര്‍ ക്യമാറയും 5 എം.പി മുന്‍ ക്യാമറയു ഫോണിനുണ്ട്. 3,630 എം.എ.എച്ച് ബാറ്ററിയും വാട്ടര്‍ റെസിസ്റ്റന്റസിയുമാണ് പ്രത്യേകത.

*സാംസങ്ങ് ഗ്യാലക്‌സി ജെ 5
5.2 ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലേയും രണ്ട് ജി.ബി റാമും 16 ജി.ബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും 128 ജി.ബി വരെ വര്‍ദ്ധിപ്പിക്കാവുന്ന മെമ്മറിയും ഫോണിനുണ്ട്. 3,100 എംഎഎച്ച് ബാറ്ററിയാണുള്ളത്.

* ഷവോമീ എം.ഐ 5
5.15 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 6.0 മാര്‍ഷ്‌മെലോ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലും ക്വാഡ്‌കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസറിലാണ് പ്രവര്‍ത്തനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button