NewsIndia

കനത്തമഴയിൽ പാലം തകർന്നു

ന്യൂഡൽഹി: 44 വർഷം പഴക്കമുള്ള പാലം തകർന്നു. ഏതാനും ദിവസം മുൻപ് വിള്ളലുകളുണ്ടായതിനെ തുടർന്ന് പാലം അടച്ചതു മൂലം അപകടമുണ്ടായില്ല. ഹിമാചല്‍ പ്രദേശിലെ കങ്കാര ജില്ലയില്‍ 44 വര്‍ഷം പഴക്കമുള്ള പാലമാണ് വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയത്. വാർത്ത ഏജൻസികൾ പാലം തകരുന്നതിന്റെ വീഡിയോകൾ പുറത്തുവിട്ടു. കനത്ത മഴയെ തുടര്‍ന്ന് നദിയിലൂടെ വെള്ളം കുത്തിയൊഴുകിയതോടെ പാലം തകര്‍ന്നുവീഴുകയായിരുന്നു.

സാധാരണദിവസങ്ങളിൽ വലിയ വാഹനത്തിരക്കാണ്‌ ഹിമാചല്‍ പ്രദേശിലെയും പഞ്ചാബിലെയും ഗ്രാമങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിൽ കാണാറുള്ളത്. പാലം അടച്ചതുമൂലം ആളപായമില്ല.160 മീറ്റർ നീളമുള്ള പാലത്തെ തങ്ങിനിർത്തിയിരുന്നത് 10 തൂണുകളായിരുന്നു. കനത്ത ജലപ്രവാഹത്തിൽ തൂണുകൾ തകരുകയും തുടർന്ന് 76 മീറ്റർ ഭാഗം ഒലിച്ചു പോകുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button