NewsIndia

കേരളത്തിലെ അവയവറാക്കറ്റും ആശുപത്രികളും:ഞെട്ടിപ്പിയ്ക്കുന്ന വസ്തുതകള്‍

അവയവദാനം നടത്തുന്നവരുടെ എണ്ണം കേരളത്തില്‍ കൂടി വരുന്നുണ്ട്.കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ആളുകള്‍ വിമുഖത കാണിച്ചിരുന്നെങ്കിലും ബോധവല്‍ക്കരണവും പ്രചാരണവും വഴി ഇപ്പോള്‍ കൂടുതല്‍ ആളുകള്‍ ഇതിലേയ്ക്ക് എത്തിച്ചേരുന്നുണ്ട്..


ജനപ്രീതി നേടി വളര്‍ന്നു വരുന്ന ഏതൊരു ഉദ്യമത്തിനും സമാന്തരമായി അതുമായി ബന്ധപ്പെട്ട ഒരു വിപണിയും സജീവമാകുമല്ലോ.അതുകൊണ്ട് തന്നെ അവയവറാക്കറ്റും സജീവമായിട്ടുണ്ട്.അവയവ റാക്കറ്റുകളും ആശുപത്രികളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ മറ നീക്കുന്ന ചില വസ്തുതകള്‍ ചര്‍ച്ച ചെയ്യപ്പെടെണ്ടതുണ്ട്.

കേരളത്തില്‍ മസ്തിഷ്‌ക മരണങ്ങള്‍ വര്‍ദ്ധിയ്ക്കുന്നു എന്നത് ഇതിനോട് ചേര്‍ത്തു വായിയ്ക്കാവുന്ന സംശയാസ്പദമായ ഒരു പ്രവണതയാണ്.കേരളത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് റിപ്പോര്‍ട്ട് ചെയ്ത മസ്തിഷ്‌കമരണങ്ങള്‍ കുറഞ്ഞത് 12,500ഓളം വരുമെന്ന് അരോഗ്യ വകുപ്പിന്റെ മാത്രം കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്.എന്നാല്‍ സംശയിക്കേണ്ടുന്ന വസ്തുത കുറച്ചു നാളുകളായ് കേരളത്തില്‍ സാധരണക്കാരില്‍ കൂടുതലായ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു എന്നതാണ്. സര്‍ക്കാര്‍ അംഗീകൃതമായ മൃതസഞ്ജീവനി വഴി നടന്നിട്ടുള്ള അവയവ ദാനം പോലും സാധാരണക്കാരിലാണ് കൂടുതലായ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് എന്നത് സംശയത്തിനിട നല്‍കുന്നു.

വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെ കച്ചവടസാധ്യതകളെ മുന്‍ നിര്‍ത്തി സമ്പന്നര്‍ സ്വന്തം ജീവന് ദരിദ്രന്റെ ജീവനെക്കാള്‍ വിലപ്പെട്ടതായി കാണുന്ന അവസ്ഥ സൃഷ്ടിക്കുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ ഗുരുതരമാണ്.

ഇന്ത്യയില്‍ അവയവമാറ്റ ശസ്ത്രക്രിയകള്‍ വിരളമായി മാത്രം നടക്കുന്നതിന്റെ പ്രധാന കാരണം സാമ്പത്തികമാണ്.

അവയവദാനവുമായി ബന്ധപ്പെട്ട് ഒരു റാക്കറ്റ് ഇവിടെ വളര്‍ന്നുവരുന്നുണ്ട്. അതിനു പ്രധാന കാരണം അവയവ ദൗര്‍ലഭ്യമാണ്. ഈ അവസ്ഥ മുതലെടുത്തിട്ടാണ് റാക്കറ്റുകള് പാവപ്പെട്ടവരെ ശാരീരികമായും സമ്പന്നരെ സാമ്പത്തികമായും ചൂഷണം ചെയ്യുന്നത്.

മസ്തിഷ്‌കമരണാനന്തര അവയവദാനം

പ്രോത്സാഹിപ്പിക്കുക, അവയവം ആവശ്യമുള്ള രോഗികളുടെ പട്ടിക തയ്യാറാക്കുക, മനുഷ്യാവയവങ്ങളുടെ കച്ചവടവും നിയമലംഘനവും തടയുക മുതലായ ലക്ഷ്യങ്ങളോടെ 2012 ആഗസ്റ്റില്‍
ആരോഗ്യകുടുംബക്ഷേമവകുപ്പ് രൂപം നല്കിയ പദ്ധതിയാണ് മൃതസഞ്ജീവനി.ഇത് ആരംഭിച്ച ആദ്യവര്‍ഷത്തെ കണക്കുകള്‍ അനുസരിച്ച് നടന്ന അവയവദാനങ്ങളുടെ കണക്ക് ഇപ്രകാരമാണ്.
2012 – 22
2013 – 88
2014 -156
2015 -135

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെആദ്യത്തെ മരണാനന്തര അവയവദാനവും മാറ്റിവക്കലും നടന്നത് 2012 ആഗസ്റ്റിലാണ്. മൃതസഞ്ജീവനി മുഖാന്തിരമുള്ള ആദ്യത്തെ ഹൃദയംമാറ്റിവക്കല് 2013 മെയ് 17 ന് കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് നടന്നത്. ആദ്യത്തെ മള്‍ട്ടി ഓര്‍(വൃക്ക, കരള്‍) മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ 2014 ഫെബ്രുവരി 14 ന് കിംസ് ആശുപത്രിയിലും ആദ്യത്തെ കിഡ്‌നി പാന്‍ക്രിയാസ് മാറ്റിവക്കല് ശസ്ത്രക്രിയ ഇതേവര്‍ഷം കൊച്ചിയിലെ അമൃതാആശുപത്രിയിലും നടന്നു. കേരളത്തിലെ ആദ്യത്തെ ചെറുകുടല്‍ മാറ്റിവക്കല്‍ ശസ്ത്രക്രിയ, ഇന്ത്യയിലെത്തന്നെ, ആദ്യത്തെ കൈമാറ്റിവക്കല്‍ ശസ്ത്രക്രിയ എന്നിവ ഈ വര്‍ഷം ജനുവരിയില്‍ അമൃത ആശുപത്രിയിലാണ് നടന്നത്.
മസ്തിഷ്‌ക്കമരണം സംഭവിച്ച141 ദാതാക്കളില്‍ നിന്നായി പ്രധാനപ്പെട്ട 381 അവയവങ്ങള്‍, ഈ പദ്ധതി മുഖാന്തരം മാറ്റിവെക്കുകയുണ്ടായി.

17 ഹൃദയങ്ങള്‍,102 കരളുകള്‍,252 വൃക്കകള്‍,1 ശ്വാസകോശം,2 പാന്‍ക്രിയാസ്,4 കൈകള്‍,3 ചെറുകുടലുകളള്‍ എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നു.

മറ്റൊരു ഞെട്ടിപ്പിയ്ക്കുന്ന വസ്തുതയാണ് ഇന്ന് ഏറ്റവും കൂടുതല്‍ അവയവ മോഷണം നടക്കുന്നത് മാനസികാരോഗ്യ കേന്ദ്രങ്ങളിലാണ് എന്നത്. തൃശൂര്‍ അവണൂര്‍ മയിലാടുംകുന്ന് സ്വകാര്യ മാനസികാരോഗ്യ കേന്ദ്രത്തിനെതിരെയുള്ള റിപ്പോര്‍ട്ട് ഇത് സൂചിപ്പിക്കുന്നു. പല അന്തേവാസികളുടേയും വയറില്‍ മുറിവ് അടയാളം കണ്ടെത്തുകയും ചെയ്തു.

എടുത്തു പറയാവുന്ന ആരും ശ്രദ്ധിക്കാതെ പോകുന്ന മറ്റൊരു കാര്യമാണ് ഭിക്ഷാടന റാക്കറ്റുകളുടെ ഇരകള്‍. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇതിനിരകളാകുന്നുണ്ട്.

അവയവ കച്ചവടം തകൃതിയില്‍ നടക്കുന്നത് തന്നെ പല ഡോക്ടര്‍മ്മാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും മേല്‍ നോട്ടത്തിലാണ്.

ഈ ഇടയ്ക്ക് എറണാകുളത്തെ ഒരു പ്രമുഖ ആശുപത്രിയില്‍ ഒരു ആഘോഷം നടന്നു. 346 സര്‍ജ്ജറികള്‍ വിജയകരമായ് പൂര്‍ത്തിയാക്കിയതായിരുന്നു ആഘോഷത്തിന്റെ കാരണം.എന്നാല്‍ ഈ ആശുപത്രി തന്നെ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം സര്‍ജ്ജറി പൂര്‍ത്തിയായവരില്‍ 104 പേര്‍ മരണപ്പെട്ടു എന്ന് പറയുന്നു. വ്യക്തമായ അന്വേഷണങ്ങള്‍ക്കൊടുവില്‍ പിന്നെയത് 114 ആയ് മാറിയത് മറ്റൊരു വസ്തുത.
വളരെ കാര്യഗൗരവത്തോടു കൂടി കാണേണ്ടുന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ നിസാരവല്‍ക്കരിക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മൗനം പാലിക്കുകയും കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.മനുഷ്യജീവന് ഇത്രയ്ക്ക് വിലയില്ലാതായോ?

shortlink

Related Articles

Post Your Comments

Related Articles


Back to top button