NewsGulf

ദുബായിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ പുതിയ നിബന്ധന

ദുബായ് : ദുബായിൽ ഡ്രൈവിങ് ലൈസൻസിന് ഇനി അപേക്ഷിക്കുമ്പോൾ ആരോഗ്യ വിവരങ്ങള്‍ സമർപ്പിക്കണം. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി(ആർടിഎ) ലൈസൻസിങ് ഏജൻസിയാണ് ഇക്കാര്യം നിർബന്ധമാക്കിയിരിക്കുന്നത്. ട്രക്ക്, ബസ്, ടാക്സി എന്നിവയുടെ ഡ്രൈവിങ് ലൈസൻസ് അപേക്ഷകളിലാണ് ഇത് ബാധകമാകുക.

പ്രമേഹം, രക്തസമ്മർദ്ദം, കാഴ്ച തുടങ്ങിയവ അടക്കമുള്ള പരിശോധനകൾ അധികൃതർ തിരഞ്ഞെടുത്ത ആശുപത്രികളിൽ നടത്തണം. ഇൗ ആശുപത്രികളുടെയും ക്ലിനിക്കുകളുടെയും പേരു വിവരങ്ങൾ ബന്ധപ്പെട്ട വെബ്സൈറ്റി (www.rta.ae)ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡ്രൈവർമാരുടെ ആരോഗ്യ കാരണങ്ങളാലുണ്ടാകുന്ന സുരക്ഷാ പ്രശ്നം ഒഴിവാക്കാനാണ് പുതിയ നിബന്ധനകൾ കൊണ്ടുവരുന്നത്. മുൻപ് പരിശോധനയിൽ പരാജയപ്പെട്ടവരുടെ ലൈസൻസ് റദ്ദാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button