NewsIndia

ദളിതർക്കെതിരായ ആക്രമണങ്ങൾക്കെതിരെയുള്ള പ്രക്ഷോഭം സംഘർഷത്തിലേക്ക്

അഹമ്മദാബാദ് : ദളിതര്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ ഗുജറാത്തില്‍ ഉയരുന്ന പ്രക്ഷോഭങ്ങള്‍ സംഘര്‍ഷത്തിലേക്ക്. തിങ്കാളാഴ്ച വൈകീട്ടോടെയുണ്ടായ സംഘര്‍ഷത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 19 പേര്‍ക്ക് പരിക്കേറ്റു.ഗുജറാത്തിലെ ഒരു സ്‌കൂളിലായിരുന്നു പ്രക്ഷോഭക്കാർ തടിച്ചു കൂടിയത്.

സാംതര്‍ ഗ്രാമത്തില്‍ വച്ച്‌ ഒരു വിഭാഗം ആക്രമികള്‍ പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുത്ത ദളിതര്‍ക്ക് നേരെ കല്ലെറിയുകയായിരുന്നു. നാല് പൊലീസുകാര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്.ഉയര്‍ന്ന ജാതിക്കാരാണ് പ്രതിഷേധ കൂട്ടായ്മയ്ക്ക് നേരെ ആക്രമണം നടത്തിയതെന്നാണ് ദളിത് നേതാക്കളുടെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button