IdukkiErnakulamThrissurCOVID 19PalakkadMalappuramKozhikodeThiruvananthapuramWayanadKollamKannurPathanamthittaKasargodAlappuzhaKottayamLatest NewsKeralaNattuvarthaNewsIndia

സാക്ഷര കേരളത്തിലെ 43 ശതമാനം യുവാക്കളും തൊഴിൽ രഹിതർ: തൊഴിലില്ലായ്മയുടെ പട്ടികയിൽ കേരളം രണ്ടാമത്

തൊഴില്‍ രഹിതല്‍ ഏറ്റവും കുറവുള്ളത് ഗുജറാത്തിൽ

ന്യൂദല്‍ഹി: സാക്ഷര കേരളത്തിലെ 43 ശതമാനം യുവാക്കളും തൊഴിൽ രഹിതരെന്ന് കണ്ടെത്തൽ. ദേശീയ സാംപിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ പിരിയോഡിക് ലേബര്‍ഫോഴ്‌സ് സര്‍വേ റിപ്പോര്‍ട്ടിലാണ് കേരള ജനതയെ ഞെട്ടിക്കുന്ന ഈ കണക്കുകൾ പുറത്തു വന്നിരിക്കുന്നത്. തൊഴിലില്ലായ്മയുടെ കാര്യത്തില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് കേരളമെന്ന് റിപ്പോർട്ടിൽ പറയുന്നു. ജമ്മുകശ്മീരാണ് ഏറ്റവും കൂടുതൽ തൊഴിൽ രഹിതരുള്ള സംസ്ഥാനം. തൊഴില്‍ രഹിതല്‍ ഏറ്റവും കുറവുള്ളത് ഗുജറാത്തിലാണെന്നും പഠന റിപ്പോര്‍ട്ടിൽ പറയുന്നു.

Also Read:ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടബാധ്യതയുള്ളത് മലയാളിക്ക്: സർവേ റിപ്പോർട്ട്

ദേശീയ സാംപിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ പിരിയോഡിക് ലേബര്‍ഫോഴ്‌സ് സര്‍വേ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ 15 നും 29നും ഇടയില്‍ പ്രായമുള്ളവരില്‍ 55.7 ശതമാനവും തൊഴില്‍ രഹിതരാണ്. 2020 ഒക്ടോബര്‍-ഡിസംബര്‍ കാലയളവിലെ കണക്കുകള്‍ പ്രകാരം നഗരപ്രദേശങ്ങളിലെ 16.7 ശതമാനം പേർക്കും തൊഴിലില്ലെന്നാണ് കണ്ടെത്തൽ.

കര്‍ണാടകയിലും തമിഴ്‌നാട്ടിലും തൊഴില്‍ രഹിതര്‍ താരതമ്യേന കുറവാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 7.1, 8.96 എന്നിങ്ങനയാണ് കേരളത്തിന്റെ അയൽ സംസ്ഥാനങ്ങളിലെ തൊഴിലില്ലായ്മ നിരക്ക്. കൊവിഡ് മഹാമാരിയ്ക്ക് മുൻപ് കേരളത്തില്‍ 36.9 ശതമാനമായിരുന്നു യുവാക്കളിലെ തൊഴിലില്ലായ്മയെന്നും കോവിഡ് വന്നതോടെ 43 ശതമാനമായി ഉയർന്നുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button