KeralaNattuvarthaLatest NewsNewsIndiaInternational

60ലക്ഷം പേരെ പട്ടിണിക്കിട്ട് കൊന്ന ലെനിൻ എന്ന ചെകുത്താനെ എങ്ങനെ കേരളം ഭരിക്കുന്ന പാർട്ടി പൊക്കി നടക്കുന്നു: കുറിപ്പ്

അടിപിടി, കൊലപാതകം, പീഡനം, തുടങ്ങി അത്യാവശ്യം ലീലാവിലാസങ്ങളൊക്കെയുണ്ടായിരുന്ന ആളാണ് സ്റ്റാലിൻ

തിരുവനന്തപുരം: സിപിഐഎമ്മിന്റെ സമ്മേളനങ്ങളിൽ ലെനിന്റെ ചിത്രം ഉൾപ്പെടുത്തിയതിന് എൽഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി യുവതിയുടെ ഫേസ്ബുക് കുറിപ്പ്. 60 ലക്ഷം പേരെക്കൊന്ന ഈ ചെകുത്താനെ ഇങ്ങനെ പൊക്കി നടക്കാൻ എങ്ങനെ കേരളം ഭരിക്കുന്ന പാർട്ടിയ്ക്ക് കഴിയുന്നുവെന്നാണ് നഫീസ ഇസ്മയിൽ എന്ന യുവതിയുടെ ഫേസ്ബുക് കുറിപ്പിൽ ചോദിക്കുന്നത്.

Also Read:നെടുമ്പാശേരിയെ നിയന്ത്രിക്കാൻ ടാറ്റയും: എയർ ഇന്ത്യയുടെ ഓഹരിയും സ്വന്തമാക്കി

‘ഈ കഴിഞ്ഞ ജൂലൈയിൽ മോസ്കോയിലുള്ള ലെനിന്റെ ശവകുടീരം സന്ദർശിച്ചിരുന്നു.
പാർട്ടി ഓഫീസിൽ കാണുന്ന പോലെയല്ല തികച്ചും ഏകാന്തനയായി തണുത്ത മുറിയിൽ ഒറ്റയ്ക്ക് ഉറങ്ങുന്ന ലെനിനെ മാത്രമാണ് അവിടെ കണ്ടത്. അപ്പോൾ മറ്റേയാൾ എവിടെ പോയി എന്നന്വേഷിച്ചപ്പോഴാണ് കാര്യത്തിന്റെ കിടപ്പുവശം പിടികിട്ടിയത്. ആൾ വെറും പുലിയല്ല പുപ്പുലിയാണെന്ന്. വെറും 60ലക്ഷം ആളുകളെ മാത്രമെ അയാൾ കൊന്നിട്ടുള്ളു. പട്ടിണിക്കിടുക, അടിമപ്പണി ചെയ്യിക്കുക, നാടുകടത്തുക, തടങ്കലിലിടുക, കൂട്ടക്കൊല നടത്തുക തുടങ്ങിയ ചെറിയ വിനോദങ്ങളൊക്കെയേ കക്ഷിക്കുണ്ടായിരുന്നുള്ളു’, ഫേസ്ബുക് കുറിപ്പിൽ പറയുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം:

ഉള്ളത് പറയാമല്ലോ ചെറുപ്പം തൊട്ടേ ഞാൻ വിചാരിച്ചിരുന്നത് സ്റ്റാലിൻ കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ആദ്യത്തെ പ്രസിഡന്റോ മറ്റോ ആണെന്നാണ്. കാരണം എവിടെ തിരിഞ്ഞാലും സ്റ്റാലിന്റേയും ലെനിന്റേയും ഫോട്ടോ കാണാമായിരുന്നു. പോരാഞ്ഞിട്ട് സ്റ്റഡി ക്ലാസ്സിൽ മുടങ്ങാതെ പോകുന്ന ശീലവുമുണ്ടായിരുന്നില്ല. പിന്നീട് കുറച്ച് ബോധം വന്നപ്പോഴാണ് അടിപിടി, കൊലപാതകം, പീഡനം, തുടങ്ങി അത്യാവശ്യം ലീലാവിലാസങ്ങളൊക്കെയുണ്ടായിരുന്ന ആളാണ് സ്റ്റാലിൻ എന്ന് മനസ്സിലായത്.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് ജോർജിയയിലെ ഗോറിയിലുള്ള സ്റ്റാലിന്റെ ജന്മസ്ഥലം സന്ദർശിച്ചപ്പോഴും മൂപ്പരുടെ വിക്രിയകളെക്കുറിച്ച് കൂടുതൽ വായിക്കാനൊന്നും പോയിരുന്നില്ല .

ഈ കഴിഞ്ഞ ജൂലൈയിൽ മോസ്കോയിലെ ക്രീംലിൻ സ്ക്വയറിലുള്ള ലെനിന്റെ ശവകുടീരം സന്ദർശിച്ചിരുന്നു. പാർട്ടി ഓഫീസിൽ കാണുന്ന പോലെയല്ല തികച്ചും ഏകാന്തനയായി തണുത്ത മുറിയിൽ ഒറ്റയ്ക്ക് ഉറങ്ങുന്ന ലെനിനെ മാത്രമാണ് അവിടെ കണ്ടത്. അപ്പോൾ മറ്റേയാൾ എവിടെ പോയി എന്നന്വേഷിച്ചപ്പോഴാണ് കാര്യത്തിന്റെ കിടപ്പുവശം പിടികിട്ടിയത്. ആൾ വെറും പുലിയല്ല പുപ്പുലിയാണെന്ന്. വെറും 60ലക്ഷം ആളുകളെ മാത്രമെ അയാൾ കൊന്നിട്ടുള്ളു. പട്ടിണിക്കിടുക, അടിമപ്പണി ചെയ്യിക്കുക, നാടുകടത്തുക, തടങ്കലിലിടുക, കൂട്ടക്കൊല നടത്തുക തുടങ്ങിയ ചെറിയ വിനോദങ്ങളൊക്കെയേ കക്ഷിക്കുണ്ടായിരുന്നുള്ളു. അയാളുടെ ക്രൂരതകൾ കമ്മ്യൂണിസ്റ്റ്‌ റഷ്യയെ പോലും നാണം കെടുത്തുന്നവയായിരുന്നു. അതിനാൽ 1961 ഒക്ടോബറിൽ പാർട്ടി സമ്മേളനം കൂടി തീരുമാനിച്ചതനുസരിച് രാത്രിക്ക് രാത്രി അയാളുടെ മൃതശരീരം ശവകുടിരത്തിൽ നിന്നും മാറ്റി കുഴിയിൽ ഇട്ടുമൂടി.
ഒരു വർഷത്തിന് ശേഷം സോവിയറ്റ് കവി Yevgeny Yevtushenko പാർട്ടി പത്രമായ Pravdaയിൽ ഇങ്ങനെ എഴുതി: “And I, appealing to our government, petition them to double, and even triple, the number of sentries guarding this slab, and stop Stalin from ever rising again and, with Stalin, the past.”

ഇതിപ്പോൾ ഓർക്കാൻ കാരണം, അടുത്ത വർഷം നടക്കാനിരിക്കുന്ന CPI(M)ന്റെ സംസ്ഥാന സമ്മേളനത്തിന്റെ പോസ്റ്ററിൽ ടിയാന്റെ ഫോട്ടോ കണ്ടതുകൊണ്ടാണ്! ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോട്‌ ചെയ്യാവുന്നതിൽ വെച്ച് ഏറ്റവും നീചവും നിഷ്ഠൂരവുമായ ക്രൂരതകൾ ലക്ഷക്കണക്കിന് മനുഷ്യരോട് ഒരു ജന്മായുസ്സിനുള്ളിൽ ചെയ്ത് തീർത്ത ഈ ചെകുത്താനെ പൊക്കി നടക്കാൻ എങ്ങിനെയാണ് 2021ൽ കേരളം ഭരിക്കുന്ന പാർട്ടിക്ക്‌ സാധിക്കുന്നത് !??

shortlink

Related Articles

Post Your Comments


Back to top button