NattuvarthaLatest NewsKeralaNewsIndia

ശത്രുവര്‍ഗത്തിന്റെ കടന്നാക്രമണങ്ങളെ ചെറുത്തുതോല്‍പ്പിക്കാൻ കോടിയേരി തന്നെ വേണം: മൂന്നാമതും ജനറൽ സെക്രട്ടറി

കൊച്ചി: സിപിഐഎം സംസ്ഥാന സമ്മേളനത്തിന് കൊച്ചിയിൽ തിരശീല വീഴുമ്പോൾ മൂന്നാമതും പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട് കോടിയേരി ബാലകൃഷ്ണൻ. പോരാട്ടങ്ങളുടെ അനുഭവ കരുത്തും നേതൃപാടവത്തിന്റെ തിളങ്ങുന്ന മുഖവുമായി കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സിപിഎം സംസ്ഥാന ഘടകത്തെ നയിക്കുമെന്ന് പറഞ്ഞ് സീതാറാം യെച്ചൂരിയാണ് പ്രഖ്യാപനം നടത്തിയത്.

Also Read:അശ്ലീലം പറഞ്ഞതിനെ ചോദ്യം ചെയ്തതിന് ഭർത്താവിനെ അടിച്ചുവീഴ്ത്തി, ഗർഭിണിയുടെ വയറ്റിൽ ചവിട്ടി: നാല് പേര് പിടിയിൽ

സ്കൂൾ പഠനകാലത്ത് തന്നെ കോടിയേരി ബാലകൃഷ്ണൻ രാഷ്ട്രീയപ്രവർത്തനത്തിൽ സജീവമായിരുന്നു. ഒണിയൻ ഗവൺമെന്റ് ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആയിരിക്കുമ്പോഴാണ് കോടിയേരി ബാലകൃഷ്ണൻ കെ.എസ്.എഫിന്റെ ( എസ്.എഫ്.ഐ.യുടെ മുൻഗാമി) യൂണിറ്റ് സ്കൂളിൽ ആരംഭിക്കുന്നതും അതിന്റെ സെക്രട്ടറിയാകുന്നതും. അവിടെ നിന്ന് തുടങ്ങിയ രാഷ്ട്രീയ ജീവിതമാണ് ഇന്നത്തെ പോളിറ്റ് ബ്യൂറോ അംഗത്തിലും, പാർട്ടി സെക്രട്ടറിയിലും വന്നെത്തി നിൽക്കുന്നത്.

അതേസമയം, രാഷ്ട്രീയ പ്രവർത്തനത്തിൽ ശോഭിച്ചു നിൽക്കുന്നത് പോലെ തന്നെ വിവാദ രംഗത്തും കോടിയേരിയുടെ പേര് മുൻപിൽ തന്നെയുണ്ട്. കാടാമ്പുഴ ക്ഷേത്രത്തിൽ പൂമൂടൽ എന്ന ചടങ്ങ് ഇദ്ദേഹത്തിന്റെ പേരിൽ നടത്തി എന്നൊരു വിവാദമുണ്ടായിട്ടുണ്ട്. പിന്നീട്, മറ്റൊരു ബാലകൃഷ്ണനാണ് ചടങ്ങ് നടത്തിയത് എന്നു പുറത്തുവന്നതോടെയാണ് ഈ വിവാദം അവസാനിച്ചത്. മന്ത്രിയായി ചുമതലയെടുത്ത ആദ്യകാലത്ത് പോലീസ് നടപടികളിൽ നിരവധി പേർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് വിമർശനങ്ങളുയർന്നിരുന്നു. തുടർന്ന് രാഷ്ട്രീയ ജീവിതത്തിലുടനീളം ഇദ്ദേഹത്തിന്റെ ചില പ്രസ്താവനകൾ അക്രമാസക്തമായ രാഷ്ട്രീയ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിമർശനവും ഉയർന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button