Latest NewsKeralaNewsIndia

ഒന്നാം പ്രതി സർക്കാരാണ്, സുപ്രീംകോടതി വരെ സുരക്ഷ നല്‍കാന്‍ ആവശ്യപ്പെട്ട യുവതിയാണ് ബിന്ദു അമ്മിണി : വിമന്‍ ജസ്റ്റിസ്

കോഴിക്കോട്: ബിന്ദു അമ്മിണിക്ക് നേരെയുള്ള അക്രമണത്തില്‍ ഒന്നാം പ്രതി സര്‍ക്കാറാണെന്ന് വിമന്‍ ജസ്റ്റിസ് സംസ്ഥാന സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി. ആക്രമണത്തിനെതിരെ വിമന്‍ ജസ്റ്റിസ് മൂവ്മെന്‍റ് നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചന്ദ്രികയുടെ പരാമർശം.

Also Read:ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി മെഡിക്കല്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

‘ബിന്ദു അമ്മിണിക്ക് നേരെ നിരന്തരം സംഘ്പരിവാര്‍ ആക്രമണം നടത്തുകയാണ്. ഓട്ടോ ഇടിച്ച്‌ കൊല്ലാനുള്ള ശ്രമവും നടന്നിരുന്നു. അവര്‍ക്ക് സുപ്രീംകോടതി സുരക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും നല്‍കാത്ത സര്‍ക്കാറിന് ഇതില്‍ ഉത്തരവാദിത്വമുണ്ട്. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് ശിക്ഷിക്കണം. ബിന്ദു അമ്മിണിക്ക് സുരക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ തയാറാകണം’, ചന്ദ്രിക കൊയിലാണ്ടി പറഞ്ഞു.

അതേസമയം, ബിന്ദു അമ്മിണി തന്റെ ഭർത്താവിനെ ആക്രമിച്ചെന്നും വസ്ത്രം വലിച്ചൂരിയെന്നും കാണിച്ച് മർദിച്ചയാളുടെ ഭാര്യ ബിന്ദു അമ്മിണിയെക്കെതിരെ പരാതി നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button