NewsIndia

ഇന്ന്‍ ഫാദര്‍ ടോം ഉഴുന്നാലിന് ജന്മദിനം; പ്രാര്‍ത്ഥനയോടെ ബന്ധുമിത്രാദികള്‍

ന്യൂഡൽഹി: ഇന്ന്‍ ഫാദര്‍ ടോം ഉഴുന്നാലിന് ജന്മദിനം. പ്രത്യാശയുടെ പ്രാർത്ഥനയുമായി ബന്ധുമിത്രദികളും സാമൂഹിക മാധ്യമങ്ങളിലെ കൂട്ടായ്മകളും. എല്ലാ പ്രാർത്ഥനകളിലും ഒരേ യാചന മാത്രം ഫാ.ടോം ഉഴുന്നാലിലിനെ മോചിപ്പിക്കുക. അവരുടെ പ്രാർത്ഥനകൾക്കെല്ലാം ഫലമുണ്ടാകുന്നെന്ന പ്രതീക്ഷകളാണ് കേന്ദ്ര സർക്കാരിൽനിന്ന് ലഭിക്കുന്നത്.

ഫാ. ടോമിനെ കഴിഞ്ഞ മാർച്ച് നാലിനു തെക്കൻ യെമനിലെ ഏഡനിൽനിന്നാണു ഭീകരർ തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ മാസം അവസാന വാരം ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയെന്ന് ഏറ്റുപറച്ചിൽ നടത്തിയ മൂന്നുപേർ പിടിയിലായെന്ന വാർത്തയാണ് വന്നത്. ശുഭവാർത്ത ഉടനെ പ്രതീക്ഷിക്കാമെന്ന്‍ പറഞ്ഞെങ്കിലും ഇതുവരെയും സദ്‌വാർത്ത വന്നിട്ടില്ല.

പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി തുടങ്ങിയവരെ ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതിയുടെ നേതാക്കളും ഫാ. ടോമിന്റെ കുടുംബാംഗങ്ങളും ജനപ്രതിനിധികളുമുൾപ്പെടെ പലരും പലതവണ കണ്ടിരുന്നു. അവർക്കെല്ലാം മോചനം സാധ്യമാക്കാനുള്ള എല്ലാ വഴികളും നോക്കുന്നുവെന്ന ഉറപ്പാണ് ലഭിച്ചത്. ചില രാജ്യങ്ങൾ വിവരങ്ങൾ ലഭ്യമാക്കാനും മോചന നടപടികൾക്കും സഹായിക്കുമെന്നും പറഞ്ഞു.

വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും ഫാ. ടോമിനെ യെമനിൽനിന്നു മറ്റേതോ രാജ്യത്തേക്കു കൊണ്ടുപോയെന്ന സൂചനകൾ ലഭിക്കുന്നുണ്ട്. എന്നാൽ, ഏതു രാജ്യത്തേക്കാണ് അദ്ദേഹത്തെ മാറ്റിയതെന്നു മാത്രമല്ല, എന്താണു ഭീകരരുടെ ആവശ്യമെന്നും വ്യക്‌തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button