Kerala

വനിതാ കണ്ടക്ടറെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു

കൊല്ലം : വനിതാ കണ്ടക്ടറെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. ചവറ കോയിവിളയില്‍, എറണാകുളം ഡിപ്പോയിലെ കെഎസ്ആര്‍ടിസി കണ്ടക്ടറായ ടോമി ടി യാര്‍ലിയെ ഭര്‍ത്താവ് ബാബു ചവറയാണ് കൊലപ്പെടുത്തിയത്. ടോമിയെ കുത്തറുത്ത് കൊന്ന ശേഷം ഭര്‍ത്താവ് ബാബു ആത്മഹത്യക്ക് ശ്രമിച്ചു. ആത്മഹത്യയ്ക്ക് ശ്രമിച്ച ബാബുവിനെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെ ഡ്യൂട്ടി കഴിഞ്ഞത്തിയ ടോമിയെ ഭര്‍ത്താവ് ബാബു ചവറ കെഎംഎംഎല്‍ ജംഗ്ഷനില്‍ പോയി കൂട്ടികൊണ്ട് വരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി വീട്ടിലെത്തിയ ശേഷം ബാബു അയല്‍ വീട്ടില്‍ താമസിക്കുന്ന മാതൃസഹോദരിയുടെ വീട്ടില്‍ പോയി ടോര്‍ച്ച് വാങ്ങിയിരുന്നു. ഇത് തിരിച്ചു വാങ്ങാനായി രാവിലെ വീട്ടിലെത്തിയ സ്ത്രീ വിളിച്ചിട്ട് പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് ജനലില്‍ കൂടി നോക്കിയപ്പോഴാണ് ബാത്ത് റൂമിന് സമീപം രക്തം തളം കെട്ടി കിടക്കുന്നത് കണ്ടത്.

തുടര്‍ന്ന് നാട്ടുകാരെത്തി പൊലീസില്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് തെക്കുംഭാഗം പൊലീസെത്തി വീട് തുറന്നു പരിശോധിച്ചപ്പോഴാണ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ ടോമിയെയും, സമീപം അവശനിലയില്‍ ബാബുവിനെയും കണ്ടത്. വിദേശത്തായിരുന്ന ബാബു നാട്ടിലെത്തിയിട്ട് ഏഴു മാസമായി. കഴിഞ്ഞ ഫെബ്രുവരിയിലാണ് പുതിയ വീടു വച്ച് രണ്ട് ആണ്‍മക്കളടങ്ങുന്ന കുടുംബം താമസമായത്. 2007ല്‍ പഞ്ചായത്തംഗത്തെ കുത്തി പരുക്കേല്‍പ്പിച്ചതുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ബാബു. മുമ്പും പല തവണ ദമ്പതികള്‍ തമ്മില്‍ വഴക്ക് നടന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. ടോമിയുടെ സഹോദരിയുടെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങ് ഇന്ന് നടക്കാനിരിക്കെയായിരുന്നു കൊലപാതകം.

Related Articles

Post Your Comments


Back to top button