KeralaNews

മൊബൈല്‍ സേവനരംഗത്ത് ഊര്‍ധ്വശ്വാസം വലിച്ച് ബി.എസ്.എന്‍.എല്‍

തൃശൂര്‍: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്‍ മൊബൈല്‍ സേവനരംഗത്തുനിന്ന് വിടവാങ്ങാൻ ഒരുങ്ങുന്നു. മൊബൈല്‍ സേവനത്തിനുള്ള ബി.എസ്.എന്‍.എല്ലിന്‍െറ സ്പെക്ട്രം ലൈസന്‍സ് 2020ല്‍ അവസാനിക്കും. ലേലത്തുകയുടെ 10 ശതമാനം പ്രാരംഭമായി കെട്ടിവെക്കാന്‍ ബി.എസ്.എന്‍.എല്ലിന്‍െറ പക്കലില്ല എന്ന കാരണത്താൽ ഈ വര്‍ഷം നടന്ന സ്പെക്ട്രം ലേലത്തില്‍ പങ്കെടുക്കാന്‍ കേന്ദ്രം ബി.എസ്.എന്‍.എല്ലിനെ അനുവദിച്ചിരുന്നില്ല . 2017ലെ ലേലത്തിനും അനുമതിയില്ല.

പുതിയ ലേലങ്ങളില്‍നിന്ന് പുറന്തള്ളപ്പെട്ടതോടെ മൊബൈല്‍ ശൃംഖല വിപുലപ്പെടുത്താൻ ബിഎസ്എൻഎല്ലിന് കഴിയില്ല. 2000ലാണ് 20 വര്‍ഷത്തേക്ക് ബി.എസ്.എന്‍.എല്ലിന് 2-ജി ലൈസന്‍സ് ലഭിച്ചത്. പിന്നീട് 3-ജി ലഭിച്ചു. ഈവര്‍ഷം 4-ജി സ്പെക്ട്രം ലേലം നടന്നപ്പോള്‍ ബി.എസ്.എന്‍.എല്‍ പുറത്തായി.

കേരളത്തില്‍ മാത്രമാണ് ബി.എസ്.എന്‍.എല്‍ മൊബൈല്‍ മുന്നിലുള്ളത്. 2020ല്‍ അതും അവസാനിക്കുന്ന വിധത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പുതിയ കമ്പനികൾ മുന്നോട്ട് വരുന്നതും സ്പെക്ട്രം നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ മാറ്റവും ബി.എസ്.എന്‍.എല്ലിന് തിരിച്ചടിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button