NewsInternational

വീഡിയോ: സുഹൃത്തിനെ കൊന്ന് കഷണങ്ങളാക്കി വേവിക്കുന്ന റഷ്യന്‍ മുത്തശ്ശി

സെന്റ് പീറ്റേഴ്‌സ് ബർഗ് : സുഹൃത്തിനെ കൊന്ന് കഷ്ണങ്ങളാക്കിയ റഷ്യൻ മുത്തശ്ശി ശരീര ഭാഗങ്ങൾ മറവു ചെയ്യാൻ ശ്രെമിക്കുന്ന ദൃശ്യങ്ങൾ സി സി ടി വി ക്യാമറയിൽ പതിഞ്ഞു ഭക്ഷണത്തിൽ ഉറക്ക ഗുളിക കലർത്തി ബോധം കെടുത്തിയ ശേഷമാണ് മുത്തശ്ശി കൊല നടത്തിയത്. അറുപത്തെട്ട്‍കാരിയായ തമാര സംസനോവ സുഹൃത്ത് വാലന്റീന ഉലനോവയെ കൊന്നതിനു ശേഷം തലയറുത്ത് വലിയ പാനിൽ വേവിച്ചു .

പാനുമായി പുറത്തിറങ്ങി ചവർ കൂമ്പാരത്തിൽ തലനിക്ഷേപിക്കുന്ന ദൃശ്യങ്ങളാണ് അവർ താമസിക്കുന്ന അപ്പാർട്ട്മെന്റിലെ ക്യാമറയിൽ പതിഞ്ഞിരിക്കുന്നത്.ശരീരത്തിന്റെ ബാക്കി ഭാഗങ്ങൾ ഇവർ താമസിക്കുന്ന അപ്പാർട്ട്മെന്റിലെ പല ഭാഗങ്ങളിലായി ഒളിപ്പിച്ചിരിന്നു.സുഹൃത്തിനോട് ഇവർക്ക് ശത്രുത ഉണ്ടായിരുന്നതായാണ് പറയപ്പെടുന്നത്.അമ്പത് ഉറക്ക ഗുളികകളാണ് വാലന്റീനക്ക് നൽകിയ ഭക്ഷണത്തിൽ പ്രതി കലർത്തിയിരുന്നത് .

 

shortlink

Post Your Comments


Back to top button