NewsIndia

ആന്ധ്രയും കേരളത്തിന്റെ വഴിയില്‍: മലയാളികള്‍ പട്ടിണിയിലാകും

ഈസ്റ്റ് ഗോദാവരി: കേരളത്തിനു തിരിച്ചടിയായി ആന്ധ്രാ കർഷകർ നെല്ലിനെ കൈവിടുന്നു. ആന്ധ്രയിലെ കേരളത്തിലേക്കാവശ്യമായ ജയ അരി ഉൽപ്പാദിപ്പിക്കുന്ന കർഷകരാണ് നെൽകൃഷി ഉപേക്ഷിക്കുന്നത്. നെൽകൃഷി ആദായകരമല്ലെന്നും നെൽകൃഷിക്ക് പകരം നിലം നികത്തി പാർപ്പിട സമുച്ചയങ്ങൾ നിർമ്മിക്കാനും ചെമ്മീൻ കൃഷി നടത്താനുമാണ് അവരുടെ തീരുമാനം. വർഷങ്ങളായി കേരളത്തിന്‍റെ നെല്ലറയാണ് ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി. ഇവിടെ നിന്നാണ് മലയാളികൾക്ക് ആവശ്യമായ അരി എത്തികൊണ്ടിരുന്നത്. 31 ലക്ഷം ടൺ അരിയാണ് വർഷംതോറും ഇവിടെയ്ക്ക് എത്തുന്നത്.

1500 രൂപ മുടക്കി ഒരു ഏക്കറിൽ നെൽകൃഷി ചെയ്യുന്നതിനു നാൽപതിനായിരം രൂപയുടെ വരുമാനമാണ് ഇവർ പ്രതീക്ഷിക്കുന്നത്.പക്ഷെ ഇതിന്റെ പകുതി പോലും ലഭിക്കുന്നില്ലെന്നാണ് കർഷകർ പറയുന്നത്. 2,48000 ഹെക്ടറിൽ കൃഷി ഉണ്ടായിരുന്നിടത്ത് ഇപ്പോൾ 160000 ഹെക്ടറിലേക്ക് നെൽകൃഷി ചുരുങ്ങി.

കർഷക തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമാകുകയും അവർക്ക് പാർപ്പിട സമുച്ചയം നിർമ്മിക്കാനും ചെമ്മീൻ കൃഷി നടത്താനുമാണ് ഇപ്പോൾ താല്പര്യം വർഷം ഒരു ലക്ഷം രൂപ വീതം ഒരു ഏക്കർ പാടം ചെമ്മീൻ കൃഷിക്ക് പാട്ടം നൽകിയാൽ കിട്ടും. ജയ അരിയെ ആശ്രയിക്കുന്ന മലയാളികൾ പ്രതിസന്ധിയിലായിരിക്കുകയാണ്. ഭാവിയിൽ ഈ പ്രതിസന്ധി മറികടക്കാൻ .നെൽകൃഷി പ്രോൽസാഹിപ്പിക്കാനും ജയ അരിക്കായി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കാനും സർക്കാർ ശക്തമായ നടപടിയെടുക്കേണ്ടിവരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button