KeralaNews

മൊബൈൽ ഡാറ്റാ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത

കൊച്ചി: മൊബൈൽ ഡാറ്റാ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത. ഡാറ്റാ പാക്കിന്റെ കാലാവധി 365 ദിവസമായി ഉയർത്തി. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) തീരുമാനമനുസരിച്ച് മൊബൈൽ പ്രൊമോഷണൽ ഡാറ്റാ പാക്കുകളുടെ കാലാവധി 90 ദിവസത്തിൽ നിന്ന് 365 ദിവസമായി ഉയർത്തി.

90 ദിവസമായിരുന്നു ഒരു ഡാറ്റാ ഓഫറിന്റെ കാലാവധി. ചെറിയ ഒരു ഇടവേള നൽകി വേണം ആ ഓഫർ തുടരണമെങ്കിൽ വീണ്ടും അവതരിപ്പിക്കാൻ എന്ന നിയന്ത്രണമാണ് ട്രായ് നീക്കിയത്. ഒരു വർഷം കാലാവധി നല്കുന്നത്തിലൂടെ ഡാറ്റാ ഓഫറുകളിൽ വൻ മുന്നേറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടെലികോം കൺസ്യൂമർ പ്രൊട്ടക്ഷൻ റെഗുലേഷന്റെ (ടി സി പി ആർ) ഭേദഗതി 101 ലൂടെയാണ് ഡാറ്റാ കാലാവധി ഉയർത്താനുള്ള തീരുമാനം ട്രായ് എടുത്തത്. മൊബൈൽ വിപണി രംഗത്ത് റിലയൻസ് ജിയോ കൂടി രംഗത്തെത്തിയതോടെ മൊബൈൽ ഡാറ്റാ രംഗത്ത് കടുത്ത മത്സരം നേരിടുമ്പോഴാണ് ട്രായ് പുതിയ തീരുമാനം എടുത്തത്. കൂടുതൽ കാലാവധിയുള്ള ഡാറ്റാ ഓഫർ ചെറിയ തുകയ്ക്ക് ഉപയോഗിക്കുന്നവർക്ക് ഗുണകരമാക്കാനാണ് പുതിയ തീരുമാനമെന്ന് ട്രായ് പറയുന്നു. പുതിയ ഉപഭോക്താക്കളെ നേടുന്നതിനാണ് പ്രൊമോഷണൽ ഓഫറുകൾ നൽകുന്നത്.

ടെലികോം സേവന ദാതാക്കൾക്കു കുറഞ്ഞ നിരക്കിൽ കൂടുതൽ ഡാറ്റാ നൽകാനായാൽ ഉപഭോക്താക്കളെ പിടിച്ചു നിർത്താനാകും എന്നാണ് കണക്കുകൂട്ടൽ. ഉപഭോക്താക്കൾക്ക് വളരെയേറെ ഗുണകരമാകുകയാണ് ട്രായുടെ പുതിയ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button