KeralaNews

സ്റ്റേറ്റ് ഗസ്റ്റ് ഹൗസ് ഉപയോഗിക്കുന്നതിൽ സി ബി ഐ ക്ക് നിയന്ത്രണം

തിരുവനന്തപുരം:സി ബി ഐയ്ക്ക് റെസ്ററ് ഹൗസുകളിൽ സൗജന്യ താമസം സർക്കാർ വിലക്കി .ഇനി വാടക ഈടാക്കാതെ മുറി നൽകേണ്ടെന്നും മുൻപ് പറ്റിയ സൗജന്യങ്ങൾക്ക് തുക നിശ്ചയിച്ച് തിരികെ പിടിക്കാനും റെസ്ററ് ഹൗസ് മാനേജർമാർക്ക് പൊതു മരാമത്ത് വകുപ്പ് നിർദ്ദേശം നൽകി.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സി ബി ഐ ക്ക് നൽകിയ പ്രത്യേക ഇളവാണ്‌ പിൻ വലിച്ചത് .ഇതോടെ കേസുകൾ അന്വേക്ഷിക്കുന്നതിനായി സംസ്ഥാനത്തെ വിവിധ റെസ്ററ് ഹൗസുകളിൽ കഴിയുന്ന സി ബി ഐ അന്വേക്ഷണ സംഘങ്ങൾ ഇനി മുതൽ വാടക നൽകേണ്ടി വരും.

കേസുകൾ അന്വേഷിക്കാൻ എത്തുന്ന സി ബി ഐ സംഘങ്ങൾക്ക് ക്യാംപ് ഓഫീസിൽ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് റെസ്റ് ഹൗസുകളിൽ സൗജന്യ താമസത്തിന് അനുമതി നൽകി 2014 ഓഗസ്റ്റിൽ ഉത്തരവ് പുറപ്പെടുവിച്ചത് .എന്നാൽ ഇപ്പോൾ റെസ്റ് ഹൗസുകളിലെ മുറികളുടെ എണ്ണം കുറവാണെന്ന് കാണിച്ചാണ് സി ബി ഐ ഉദ്യോഗസ്ഥരെ ഇറക്കിവിടാൻ തീരുമാനിച്ചിരിക്കുന്നത്.കഴിഞ്ഞ മാസം മന്ത്രി വിളിച്ചു ചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്.

shortlink

Post Your Comments


Back to top button