NewsInternational

റഷ്യ ഇന്ത്യയുടെ വിശ്വസ്ത സുഹൃത്ത്, സഹകരണം ശക്തമാക്കും: പ്രധാനമന്ത്രി

ന്യൂഡൽഹി: റഷ്യ ഇന്ത്യയുടെ വിശ്വസ്ത സുഹൃത്താണെന്നും റഷ്യയുമായി സഹകരണം ശക്തമാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യയുടേയും ഇന്ത്യയുടേയും സൗഹൃദത്തിലെ വിശ്വാസ്യത കാലം തെളിയിച്ചതാണെന്നും മോദി അഭിപ്രായപ്പെട്ടു. റഷ്യൻ ഉപപ്രധാനമന്ത്രി ദിമിത്രി റോഗോസിന് ഡൽഹിയിൽ നൽകിയ സ്വീകരണത്തിനിടെയാണ് മോദി ഇക്കാര്യം പറഞ്ഞത്.

ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ പ്രതിബദ്ധത റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുള്ള സന്ദേശത്തിൽ മോദി അറിയിച്ചു. ഇന്ത്യയും റഷ്യയും ഏര്‍പ്പെട്ടിട്ടുള്ള സംയുക്ത പദ്ധതികളുടെ പുരോഗതി മോദിയുമായി റോഗോസ് പങ്കുവച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് പുറപ്പെടുവിച്ച പ്രസ്താവനയിൽ അറിയിച്ചു. കൂടംകുളം ആണവ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായതുൾപ്പടെയുള്ള കാര്യങ്ങൾ മോദി പരാമർശിച്ചു. വ്ലാദിമിര്‍ പുടിന്‍ ഉടന്‍തന്നെ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും മോദി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button