KeralaNews

പൂവാല ശല്യം ചോദ്യം ചെയ്ത യുവതിക്കെതിരെ ഭീഷണിയുമായി ഡിവൈഎഫ്ഐ

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൂവാലശല്യം ചോദ്യം ചെയ്ത യുവതിയെ ഭീഷണിപ്പെടുത്തി. ബസില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്തതിനെ ചോദ്യം ചെയ്ത യുവതിയെ ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നതായി പരാതി. പ്രാദേശിക ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകര്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നത് തിരുവനന്തപുരം ആറ്റിങ്ങല്‍ അയിലം സ്വദേശിനി താരാമിത്ര നിരഞ്ജനയെയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയെങ്കിലും ഇതിലും ഇതുവരെ തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല.

ബസില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിനു കഴിഞ്ഞ മാസം 20 ന് വൈകിട്ട് അയിലം കവലയില്‍ വെച്ച് ഒരുസംഘം താരാമിത്രയ്ക്ക് നേരെ പരസ്യമായി അസഭ്യവര്‍ഷം നടത്തിയതിനെ തുടർന്ന് താരാമിത്ര പോലീസില്‍ പരാതി നൽകി. ആറ്റിങ്ങല്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും ആദ്യം തുടര്‍നടപടികള്‍ ഉണ്ടായില്ല. തുടർന്ന് കേസിന്റെ വിവരങ്ങള്‍ അന്വേഷിച്ച് താരാമിത്ര തുടര്‍ച്ചയായി സ്റ്റേഷനില്‍ എത്തിയതോടെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ബന്ധിതരായി.

എഫ്‌ഐആര്‍ ഇവരുടെ അയല്‍വാസി ഉള്‍പ്പെടെ മൂന്ന് പേരെ പ്രതിചേര്‍ത്ത് രജിസ്റ്റര്‍ ചെയ്തുവെങ്കിലും കുറ്റാരോപിതര്‍ക്കെതിരേ യാതൊരു നടപടിയും പൊലീസ് സ്വീകരിച്ചില്ല. ഇതേതുടർന്ന് തന്റെ വീട്ടുപക്കൽ ഒരു പൂച്ചയെ തല്ലിക്കൊന്നിടുകയും കേസ് പിൻവലിച്ചില്ലെങ്കിൽ മകൾക്ക് ഈ ഗതി വരുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും താരാമിത്ര പരാതി നല്‍കിയത്.

തന്നെയും വീട്ടുകാരെയും ആക്ഷേപിക്കാനും തന്നെ ഒരു പൊതുശല്യമായി ചിത്രീകരിക്കാനും ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകര്‍ നിരന്തരം ശ്രമിക്കുന്നതായും താരാമിത്ര പറയുന്നു. കേസ് പിന്‍വലിക്കാന്‍ പോലീസ് സ്റ്റേഷനില്‍ നിന്നടക്കം സമ്മര്‍ദ്ദമുണ്ടെന്ന് പറയുന്ന താരാമിത്ര ഇതിനെതിരേ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button