KeralaNews

ക്രമക്കേടുമായി കൺസ്യൂമർഫെഡ്

കോഴിക്കോട്: കണ്‍സ്യൂമര്‍ഫെഡ് ഓണം പ്രമാണിച്ച് വിതരണം ചെയ്യാനെത്തിച്ച അരിയില്‍ വന്‍ക്രമക്കേട് നടത്തിയതായി വിജിലന്‍സ് കണ്ടെത്തല്‍. ആന്ധ്ര അരിക്കു പകരം തമിഴ്‌നാട് അരിയെത്തിച്ചാണ് ക്രമക്കേട് നടത്തിയത്. ക്രമക്കേട് നടന്നത് സെപ്തംബര്‍ നാലിന് തുടങ്ങാനിരിക്കുന്ന ഓണച്ചന്തയിലേക്കുള്ള അരിയുടെ ടെണ്ടറിലാണ്. തമിഴ്‌നാട് അരിയുടെ വില ആന്ധ്ര അരിയേക്കാള്‍ നാലുരൂപ വരെ കുറവാണ്.

കണ്‍സ്യൂമര്‍ഫെഡിന് സബ്‌സിഡി ഉള്‍പ്പെടെയാകുമ്പോൾ വലിയ ലാഭമാണ് ലഭിക്കുക . ക്രമക്കേടുണ്ടെന്ന് പരാതി ലഭിച്ചതിനെ തുടര്ന്ന് കോഴിക്കോട് തടമ്പാട്ടു താഴത്തും വയനാട് കൃഷ്ണഗിരിയിലെ ഗോഡൗണിലുമാണ് പരിശോധന നടത്തിയത്. ആറായിരം ക്വിന്റല്‍ അരിയാണ് കോഴിക്കോട്ടെ ഗോഡൗണിൽ വിതരണത്തിനായി എത്തിച്ചിരുന്നത്. ടെണ്ടര്‍ നല്‍കിയിരുന്നത് വിനായക, ജമാല്‍ എന്നീ കരാറുകമ്പനികള്‍ക്കാണ് . രേഖകള്‍ പൂര്‍ണമായി പരിശോധിച്ചാല്‍ മാത്രമെ ക്രമക്കേടിന്റെ പൂര്‍ണവിവരങ്ങള്‍ ലഭ്യമാകുകയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button