NewsInternational

ഇന്ത്യയുടെ ഒളിംപിക് പ്രകടനത്തെ കളിയാക്കിയ ബ്രിട്ടീഷ് അവതാരകന് ചേതന്‍ ഭഗത് അടക്കമുള്ളവരുടെ പൊങ്കാല!

റിയോ ഒളിംപിക്സില്‍ ഇന്ത്യയുടെ മൊത്തത്തിലുള്ള പ്രകടനം മോശമായിരുന്നു എങ്കിലും മെഡല്‍ നേടിയ രണ്ട് ഇന്ത്യന്‍താരങ്ങള്‍ക്കും നാട്ടില്‍ ഹീറോ പരിവേഷമാണ് ലഭിച്ചത്. ഇന്ത്യയിലും വിദേശങ്ങളിലും ഉള്ള ഇന്ത്യക്കാര്‍ സാക്ഷി മാലിക്കിന്‍റെയും, പി.വി. സിന്ധുവിന്‍റെയും വെങ്കല-വെള്ളി മെഡല്‍ നേട്ടങ്ങള്‍ സോഷ്യല്‍ മീഡിയയിലും, അല്ലാതെയും ആഘോഷിച്ചു തകര്‍ക്കുമ്പോള്‍, അങ്ങ് ബ്രിട്ടനില്‍ ഉള്ള ഒരു ടിവി അവതാരകന് അതത്ര പിടിച്ചില്ല. പ്രശസ്ത ടിവി അവതാരകന്‍ പിയേഴ്സ് മോര്‍ഗന്‍ ആണ് കക്ഷി.

“1.2-ബില്ല്യണ്‍ ജനങ്ങളുള്ള രാജ്യം തോല്‍വിക്ക് ലഭിച്ച രണ്ട് മെഡലുകള്‍ ആഘോഷിച്ചു തിമിര്‍ക്കുന്നു. എന്ത് കഷ്ടമാണെന്ന് നോക്കണേ,” ഇതായിരുന്നു മോര്‍ഗന്‍റെ ട്വീറ്റ്.

കാര്യം എന്തൊക്കെയാണെങ്കിലും രാജ്യത്തിനെതിരെ ഒരു പരാമര്‍ശം വന്നാല്‍, അത് നടത്തിയ ആളെ വെറുതെ വിടില്ല എന്ന പതിവ് ഇന്ത്യന്‍ സോഷ്യല്‍ മീഡിയ യോദ്ധാക്കള്‍ ഇത്തവണയും തെറ്റിച്ചില്ല. പ്രശസ്ത സാഹിത്യകാരന്‍ ചേതന്‍ ഭാഗത്തും, മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകന്‍ സുഹേല്‍ സേത്തും അടക്കമുള്ളവരാണ് മോര്‍ഗന് മറുട്വീറ്റുകള്‍ കൊണ്ട് പൊങ്കാലയിട്ടത്. ക്രിക്കറ്റിന്‍റെ ജന്മദേശമായിട്ടും നാളിതുവരെ ഇംഗ്ലണ്ട് ഒരു ക്രിക്കറ്റ് ലോകകപ്പ്‌ ജയിക്കാത്ത കാര്യം ചൂണ്ടിക്കാട്ടി ക്രിക്കറ്റ്പ്രേമികളും മോര്‍ഗന്‍വധം ആട്ടക്കഥ മുഴുമിപ്പിച്ചു.

തന്നെ പരിഹസിച്ച ചിലര്‍ക്കൊക്കെ അതേ നാണയത്തില്‍ മോര്‍ഗന്‍ മറുപടിയും കൊടുത്തിട്ടുണ്ട്. തിരഞ്ഞെടുത്ത ചില ട്വീറ്റുകള്‍ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button