Latest NewsNewsIndia

‘പത്മശ്രീ തിരിച്ചു നല്‍കുകയാണ്’: സാക്ഷി മാലിക് ബൂട്ടഴിച്ചതിന് പിന്നാലെ പ്രധാനമന്ത്രിക്ക് കത്തെഴുതി ബജ്റംഗ് പൂനിയ

കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ എല്ലാ വാഗ്ദാനങ്ങളും ലംഘിക്കപ്പെട്ടു

ന്യൂഡല്‍ഹി: വനിത ഗുസ്തി താരങ്ങള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ നടപടി നേടിരുന്ന ബ്രിജ് ഭൂഷന്റെ അനുയായിയായ സഞ്ജയ് സിങ് ഗുസ്തി ഫെഡറേഷൻ തലപ്പത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതില്‍ താരങ്ങളുടെ പ്രതിഷേധം തുടരുന്നു. ഗുസ്തിതാരമായ സാക്ഷി മാലിക് ബൂട്ടഴിച്ചതിന് പിന്നാലെ തന്റെ പത്മശ്രീ തിരിച്ചു നല്‍കുകയാണെന്ന് ബജ്റംഗ് പൂനിയ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പൂനിയ ഇതുസംബന്ധിച്ച്‌ കത്തെഴുതി.

താൻ തന്നെ പത്മശ്രീ അവാര്‍ഡ് പ്രധാനമന്ത്രിക്ക് തിരിച്ച്‌ നല്‍കുകയാണ്. ഇതാണ് പത്മശ്രീ നല്‍കുന്നതിന് മുന്നോടിയായുള്ള തന്റെ കത്തെന്നും പൂനിയ എക്സിലെ കുറിപ്പില്‍ പറഞ്ഞു.

read also: അണ്ഡാശയ കാന്‍സര്‍ ഉണ്ടാകുന്നതിനുള്ള കാരണങ്ങള്‍ അറിഞ്ഞിരിക്കാം..

കഴിഞ്ഞ ദിവസം ഗുസ്തി അവസാനിപ്പിക്കുകയാണെന്ന് സാക്ഷി മാലിക് മാധ്യമങ്ങൾക്ക് മുന്നിൽ വളരെ വൈകാരികമായാണ് പറഞ്ഞത്. ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ടുള്ള സമരത്തില്‍ 40 ദിവസമാണ് ഞങ്ങള്‍ തെരുവോരത്ത് ഉറങ്ങിയതെന്ന് സാക്ഷി പറഞ്ഞിരുന്നു. ഞങ്ങള്‍ക്ക് പിന്തുണയുമായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകളെത്തി. ബ്രിജ് ഭൂഷന്‍റെ അടുത്ത അനുയായി ഗുസ്തി ഫെഡറേഷൻ അധ്യക്ഷനാവുകയാണെങ്കില്‍ ഞാൻ ഗുസ്തി അവസാനിപ്പിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ എല്ലാ വാഗ്ദാനങ്ങളും ലംഘിക്കപ്പെട്ടുവെന്നും സാക്ഷി കണ്ണീരോടെ പറഞ്ഞിരുന്നു.

അനിത ഷെറോണിനെ പരാജയപ്പെടുത്തിയാണ് സഞ്ജയ് സിങ് പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 40 വോട്ടുകളാണ് സഞ്ജയ് സിങ് നേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button